മലബാറിന്‍റെ സമഗ്ര വികസനത്തിന് പുതിയ വിമാനത്താവളം അനിവാര്യം: എംഡിസി

New Update

publive-image

മലബാറിന്‍റെ സമഗ്ര വികസനത്തിന് തിരുവമ്പാടിയിൽ എയർപോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട്  മലബാർ ഡെവലപ്മെന്റ്  കൗൺസിൽ ഓഫീസിൽ ചേർന്ന യോഗം യുഎഇ കൺവീനർ സി.എ. ബ്യൂട്ടി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എംഡിസി പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണി, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ജനറൽ കൺവീനർ കെ.എൻ. ചന്ദ്രൻ തിരുവമ്പാടി, കൺവീനർ പി.ഐ. അജയൻ, പി.എസ്. വിശ്വംഭരൻ, കൃഷ്ണൻ കക്കട്ടിൽ എന്നിവർ സമീപം

Advertisment

കോഴിക്കോട്: വിനോദ സഞ്ചാര - തൊഴിലിട മേഖലകളിൽ രൂപപ്പെടുന്ന മെച്ചപ്പെട്ട സാഹചര്യം പ്രയോജനപ്പെടുത്തി
മലബാറിന്റെ സമഗ്ര വികസനം സാധ്യമാകണമെങ്കിൽ പുതിയ വിമാനത്താവളം അനിവാര്യമാണെന്ന് മലബാർ ഡവലപ്മെൻ്റ് കൗൺസിൽ (എംഡിസി) യോഗം വിലയിരുത്തി.

കോവിഡിനു ശേഷം ദേശീയ - അന്തർദേശീയ വിമാന യാത്രക്കാരുടെയും കാർഗോ കയറ്റുമതിയുടെയും ഗണ്യമായ വർദ്ധനവാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മലബാറിലെ ടൂറിസം, ഐ.ടി മേഖലയിലെ കുതിപ്പും അടിവാരത്ത് പ്രവർത്തനമാരംഭിച്ച മർക്കസ് നോളജ് സിറ്റിയും നിർമ്മാണം ആരംഭിച്ച അടിവാരം- ലക്കിടി റോപ് വേയും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളിലൂടെ ബേപ്പൂരും, തിരുവമ്പാടിയും ടൂറിസം കേന്ദ്രങ്ങളായി.

publive-image

നിരവധി മലയാളം, തമിഴ്, ഹിന്ദി സിനിമ ചിത്രീകരണങ്ങൾ കോഴിക്കോട് വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് സജീവമാണ്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അനുയോജ്യമായ സ്ഥല ലഭ്യതയുള്ള തിരുവമ്പാടിയിൽ സിയാൽ മാതൃകയിൽ പുതിയ വിമാനത്താവളം  നിർമ്മിക്കണമെന്ന്  മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും മലബാർ ഡെവലപ്മെന്റ് കോഡിനേഷൻ കമ്മിറ്റിയുടെയും, പ്രത്യേക ക്ഷണിതാക്കളുടെയും സംയുക്ത അടിയന്തിര യോഗം മുഖ്യമന്ത്രിയോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.

publive-image

2016 ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രാഥമിക അനുമതി നൽകിയ അനുയോജ്യമായ സ്ഥല ലഭ്യതയുള്ള തിരുവമ്പാടിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കണം. ശബരി വിമാനത്താവളം മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. അതേ മാതൃകയിൽ തിരുവമ്പാടി എയർപോർട്ട് നിർമ്മാണത്തിന് സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

ദീർഘകാലത്തെ അനിശ്ചിതത്വത്തിനുശേഷം കോഴിക്കോട് വിമാനത്താവള അടിസ്ഥാന സൗകര്യ വികസനത്തിന് 14. 5 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിച്ചത് പ്രതീക്ഷാനിർഭരമായിരുന്നു. എന്നാൽ എയർ ഇന്ത്യ ബേസ് സ്റ്റേഷൻ ഡൽഹി, മുംബൈ, ബാംഗ്ലൂർ  എന്നിവിടങ്ങളിലേക്ക് മാറ്റിയതോടെ പ്രതീക്ഷ മങ്ങി.

publive-image

കോഴിക്കോട് - യു.എ.ഇ. സെക്ടറിൽ സർവീസ് നടത്തുന്ന എയർബസ് 321 നിർത്തി പകരം താരതമ്യേന ചെറിയ  ബോയിങ് 737-800  എയർ ഇന്ത്യ എക്സ്പ്രസിനെ ചുമതലപ്പെടുത്തി. വലിയ വിമാന സർവീസിന് (കോഡ് - ഇ) അനുമതി ലഭിക്കില്ല എന്ന് ബോധ്യപ്പെട്ട് എയർ ഇന്ത്യ, എമിറേറ്റ്സ്, സൗദി എയർലൈൻസ് എന്നിവർ അവരുടെ കോഴിക്കോട്  മേഖല ഓഫീസും, എയർപോർട്ടിലെ കൗണ്ടർ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സിസ്റ്റവും ബൈ ലാറ്ററൽ എഗ്രിമെന്റ് പ്രകാരം  ലഭിച്ച സീറ്റുകളുടെ കോട്ടയും മറ്റു വിമാനത്താവളങ്ങളിലേക്ക് മാറ്റിയതോടെ മലബാറിൻ്റെ വികസന പ്രവർത്തനങ്ങൾ ത്രിശങ്കുവിലാകുമോയെന്ന ആശങ്ക പടർന്നു.

ചില തൽപരകക്ഷികളുടെ താല്പര്യ പ്രകാരം ചെറിയ വിമാന സർവീസ് മാത്രം നടത്തുന്ന എയർപോർട്ടെന്ന നിലയിലേക്ക് കരിപ്പൂരിനെ ചുരുക്കുന്നതിൻ്റെ സൂചനയാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു.

എംഡിസി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷെയലിയർ സി.ഇ. ചാക്കുണ്ണി അധ്യക്ഷ വഹിച്ചു. എംഡിസി, യുഎഇ കൺവീനർ സി. എ. ബ്യൂട്ടി പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. എയർ ഇന്ത്യ സർവീസിന് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുമ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് യോഗത്തിൽ വിശദീകരിച്ചു.

തിരുവമ്പാടി വിമാനത്താവള ആവശ്യകതയും അനുകൂല ഘടകങ്ങളും മലബാർ ഇന്റർനാഷണൽ എയർപോർട്ട് ഡെവലപ്മെന്റ് കമ്മിറ്റി ജനറൽ കൺവീനർ കെ. എൻ.ചന്ദ്രൻ തിരുവമ്പാടി യോഗത്തിൽ വിശദീകരിച്ചു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രതിനിധി സി. ചന്ദ്രൻ ദില്ലി, പി.എസ്. വിശ്വംഭരൻ തിരുവമ്പാടി, ടി.പി. വാസു, കൃഷ്ണൻ കക്കട്ടിൽ, ഗീവർഗീസ്പോൾ, ജോസ്സി വി. ചുങ്കത്ത് സംസാരിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറി പി. ഐ.അജയൻ സ്വാഗതവും, സി. സി. മനോജ്‌ നന്ദിയും പറഞ്ഞു.

Advertisment