കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ പുത്തൂർ എയുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച "കൈത്താങ്ങ്" പരിപാടി ശ്രദ്ധേയമായി

New Update

publive-image

കോഴിക്കോട്:തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് കുടുംബ ജീവിതത്തിന്റെ സ്നേഹ ധാരയിൽ നിന്ന് പറിച്ചുമാറ്റപ്പെട്ട വാർദ്ധക്യത്തോടൊപ്പം കുറച്ച് നിമിഷങ്ങൾ ചിലവഴിക്കാനാണ് പുത്തൂർ പി സ്കൂൾ ശതാബ്ദി ആഘോഷ കമ്മറ്റിയുടെ കീഴിലുള്ള സ്മൃതിലയം ടീം വെസ്‌റ്റിഹിൽ ഓൾഡേജ് ഹോമിലെത്തിയത്.

Advertisment

publive-image

പുത്തൂർ യുപി സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ സംഘടിപ്പിച്ച സ്മൃതിലയം പരിപാടി

വീടിന്റെ ഉമ്മറങ്ങളിൽ നിന്ന് പടിയിറക്കിയ മാതാപിതാക്കൾക്ക് വൈകാരിക സുരക്ഷിതത്വബോധം പകർന്ന ഈ പരിപാടി അന്തേവാസികൾക്ക് പുത്തനുണർവ്വ് പകർന്നു.

publive-image

ഹെഡ്മാസ്റ്റർ സതീഷ് മാസ്റ്ററുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ പിടിഎ പ്രസിഡന്റ് ബിവീഷ് കുമാർ ആശംസ അർപ്പിച്ചു. ചെയർമാൻ ശശി കൊളോത്ത്, മോട്ടിവേഷൻ ട്രെയിനർ കബീർ മാസ്റ്റർഎന്നിവർ സംസാരിച്ചു.

publive-image

നിങ്ങൾ ഒറ്റപ്പെട്ടവരല്ലെന്നും സ്‌മൃതിലയം കുടുംബം നിങ്ങളോടൊപ്പം ഉണ്ട് എന്നും ബോധ്യപ്പെടുത്താൻ സാധിച്ചു. ചേർത്ത് നിർത്തുമ്പോൾ ഉള്ള സുരക്ഷിതത്വവും വരും തലമുറയ്ക്ക് ഉള്ള സന്ദേശമായി മാറ്റാനും കൈത്താങ്ങ് എന്ന പരിപാടിയിലൂടെ സാധിച്ചു.

മുഴുവൻ സമയവും അവിടുത്തെ അംഗങ്ങൾ ആർത്തുല്ലസിച്ചു പരിപാടിയിൽ ഇഴുകി ചേർന്നു. പിടിഎ വൈസ് പ്രസിഡന്റ് അനൂപ് സി പരിപാടിക്ക് നന്ദി അറിയിച്ചു.

Advertisment