/sathyam/media/post_attachments/o1jrLgraCf7XQ8w6Bmx4.jpg)
കോഴിക്കോട്:ഇന്ത്യയിലെ പ്രമുഖ ചൈൽഡ് വെൽഫെയർ ഓർഗനൈസേഷനുകളിലൊന്നായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) വിജയകരമായ ഒരു കരിയർ എങ്ങനെ നിർമ്മിക്കാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 1ന് രാവിലെ 10 മണിക്കാണ് (ഐഎസ്ടി) സെമിനാർ. താൽപ്പര്യമുള്ളവർക്ക് രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങൾക്കും +919995014607 എന്ന നമ്പറിൽ ബന്ധപ്പെടാം. അനൂപ് കെ അപ്പു (ഓപ്പറേഷണൽ എക്‌സലൻസ് & കണ്ടിന്യൂസ് ഇംപ്രൂവ്‌മെന്റ് പ്രൊഫഷണൽ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
സീനിയർ ഫാക്കൽറ്റി അംഗവും നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിലെ സർക്കിൾ കോർഡിനേറ്ററുമായ ഗിരിജ പീറ്ററാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ.
ദേശീയ ശിശു വികസന കൗൺസിൽ (എന്‍സിഡിസി) എന്നത് ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്. വെബ്സൈറ്റ് http://www.ncdconline.org
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us