വിമാന യാത്രാനിരക്ക് വർദ്ധന: വിമാനം- കപ്പൽ ചാർട്ട്  സർവീസിന് സാധ്യത തെളിയുന്നു; മുഖ്യമന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹം - എംഡിസി

New Update

publive-image

കോഴിക്കോട്: കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി സംസ്ഥാന മാരിടൈം ബോഡ്  ചെയർമാൻ, സിഇഒ, കേരള തുറമുഖ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഇടപെടൽ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ഡെവലപ്മെന്റ് കൗൺസിൽ  പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി പറഞ്ഞു.

Advertisment

യാതൊരു മാനദണ്ഡവുമില്ലാതെ യാത്രാക്കൂലി വർധിപ്പിക്കുന്ന വിമാന കമ്പനികളുടെ ഇരുട്ടടിയിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ കപ്പൽ സർവീസിന് എത്രയും വേഗം അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഷെവ. സി.ഇ. ചാക്കുണ്ണി, യുഎഇ കൺവീനർ സി.എ. ബ്യൂട്ടിപ്രസാദ് എന്നിവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും നിവേദനം നൽകിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്.

യുഎഇ - കേരള സെക്ടറിൽ ചാർട്ടർ വിമാന സർവീസ് ഏർപ്പെടുത്താനുള്ള പ്രായോഗിക തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. ഇത് സംബന്ധിച്ച് ആ സെക്ടറിൽ സർവീസ് നടത്തുന്ന വിമാന കമ്പനികളുമായി എംഡിസി ഭാരവാഹികൾ ദുബായിലെയും കേരളത്തിലെയും പ്രതിനിധികളുമായും ട്രാവൽ ഏജൻസികളുമായും ചർച്ച നടത്തിയിരുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിക്ക് വിധേയമായി എത്രയും വേഗം ചാർട്ടേഡ് വിമാനം സർവീസ്  ആരംഭിക്കാനുള്ള സന്നദ്ധത കമ്പനി പ്രതിനിധികൾ അറിയിക്കുകയും ചെയ്തു.

ദുബായ് - യുഎഇ സെക്ടറിൽ നിലവിൽ നടത്തുന്ന കൊമേഴ്സ്യൽ വിമാന സർവീസുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ അമ്പതോ നൂറോ സീറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് സൗകര്യം ഒരുക്കാമെന്നാണ് വാഗ്ദാനം.

കോവിഡ് വേളയിലും തെരഞ്ഞെടുപ്പ് സമയത്തും കെഎംസിസി, ക്രിസ്തീയ ദേവാലയങ്ങൾ, പ്രമുഖ സ്ഥാപനങ്ങൾ,  സംഘടനകൾ അടക്കം പ്രത്യേക വിമാനങ്ങൾ ചാർട്ട് ചെയ്താണ് യുഎഇയിൽ നിന്നും യാത്രക്കാരെ കേരളത്തിൽ എത്തിച്ചത്. വിവാഹങ്ങൾക്ക് പോലും വിമാനം  ചാർട്ട് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.

കഴിഞ്ഞ ബജറ്റിൽ 15 കോടി ഇത്തരം പ്രവർത്തനങ്ങൾക്കായി  കണക്കാക്കിയിട്ടുണ്ട്. കേരള - കേന്ദ്ര സർക്കാരുകളും എംബസിയും നോർക്കയും യോജിച്ച് പ്രവർത്തിച്ചാൽ വിമാന സർവീസിനൊപ്പം യാത്ര കപ്പലുകളും ചാർട്ട് ചെയ്ത് സർവീസ് നടത്താൻ പ്രമുഖ കപ്പൽ കമ്പനികളും ട്രാവൽ ഏജൻസികളും തയ്യാറാണെന്ന് അറിയിച്ചതും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് ഷെവ. സി. ഇ.  ചാക്കുണ്ണി ചൂണ്ടിക്കാട്ടി.

Advertisment