/sathyam/media/post_attachments/r4zfHYOD6ei9oGB77nsJ.jpg)
കോഴിക്കോട്:വൈക്കം ക്ഷേത്ര പരിസരത്തെ പൊതുനിരത്തിലൂടെ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി സത്യാഗ്രഹ സമരം നടത്തിയതിന്റെ ശതാബ്ദി എത്തിയിട്ടും ദേവസ്വം ബോർഡ്ക്ഷേത്രങ്ങളിൽ പൂജാരിമാരാകാൻ പിന്നാക്ക ജനവിഭാഗത്തിന് സാധിക്കാത്ത ഗതികേട് നവോത്ഥാന കേരളത്തിലുണ്ടെന്നത് അപമാനകരമാണെന്നും എല്ലാ ക്ഷേത്രങ്ങളിലും ജാതി ഭേദമന്യേ പൂജാരിമാരെ നിയമിക്കാൻ തമിഴ്‌നാട് സർക്കാർ കാണിച്ച ആർജ്ജവം മാതൃകാപരമാണെന്നും എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി പറഞ്ഞു.
കോഴിക്കോട് എസ് എൻ ഡി പി യൂണിയനിലെ ബിലാത്തിക്കുളം ശാഖയുടെ 15 -ാമത് വാർഷികാഘോഷ പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ശാഖാ പ്രസിഡന്റ് അഡ്വ. ബിനുരാജ് ആർ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ എൻ.ശിവപ്രസാദ് ഉപഹാര സമർപ്പണം നടത്തി.
യൂണിയൻ പ്രസിഡന്റ് ഷനൂബ് താമരക്കുളം, യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി. മധു കുമാർ, യോഗം ഡയറക്ടർ കെ.ബിനുകുമാർ, ലീലാ വിമലേശൻ, എൻ പി വസന്തൻ, കെ മോഹൻദാസ് എന്നിവർ സംസാരിച്ചു.
പുതിയ ശാഖാ ഭാരവാഹികളായി അഡ്വ.ആർ.ബിനുരാജ് (പ്രസിഡന്റ്), വി. മുരളീധരൻ (വൈസ് പ്രസിഡന്റ്), കെ.മോഹൻദാസ് (സെക്രട്ടറി), നിഷാദ് (യൂണിയൻ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us