കോഴിക്കോട് നടന്ന തീവണ്ടി ആക്രമണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയും പ്രസിഡന്റ് ഷനൂപ് താമരക്കുളവും സംയുക്ത പ്രസ്താവന നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: കേരളത്തെയാകെ നടുക്കത്തിലാഴ്ത്തിക്കൊണ്ട് കോഴിക്കോട് നടന്ന തീവണ്ടി ആക്രമണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രസ്തുത സംഭവം തീവ്രവാദ ബന്ധമുള്ള ഭീകരാക്രമണം ആണോ എന്ന് എന്‍ഐഎ ഉൾപ്പെടെയുള്ള ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നു.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം വളരെ ഗൗരവപൂർണമായി അന്വേഷിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സിൽ നടന്ന തീപിടുത്തത്തെ സംബന്ധിച്ചും ഇതുമായി ബന്ധപ്പെടുത്തി അന്വേഷിക്കേണ്ടതാണ്.

ഒരു സാധാരണ മാനസിക രോഗിയുടെ ചെയ്തികളായി കണ്ട് ഈ സംഭവം ലഘൂകരിക്കാനുള്ള നീക്കങ്ങൾ ആരെങ്കിലും നടത്തി ഈയൊരു വലിയ ആക്രമണം ചെറുതായി കാണാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതു ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്ക് വെള്ളപൂശാനുള്ള നീക്കം മാത്രമായേ കാണാൻ സാധിക്കുകയൊള്ളൂ.

Advertisment