/sathyam/media/post_attachments/DOhInNkKgjscFlQk1Opm.jpg)
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന യുവാവ് പൊലീസ് പിടിയിൽ. പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെ(38) ആണ് അറസ്റ്റ് ചെയ്തത്.
നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും പന്തീരാങ്കാവ് സബ് ഇൻസ്പെക്റ്റർ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.76ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തിട്ടുണ്ട്. വാടകവീട് കേന്ദ്രികരിച്ച് ലഹരിമരുന്ന് വിൽപ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് ആഴ്ചകളായി വീട് നിരീക്ഷിച്ച് വരവെ പൊലീസിന്റെ പരിശോധനയിൽ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ പ്രദീപൻ കോഴിക്കോട് ജില്ലയിലെ ചേവായൂർ, ഫറോക്ക്, കുന്ദമംഗലം, എന്നീ പൊലീസ് സ്‌റ്റേഷൻ പരിധിയിലും മലപ്പുറം, എറണാകുളം, തൃശൂർ, എന്നിങ്ങനെ വിവിധ ജില്ലകളിലായി മുപ്പതോളം അടിപിടി, മോഷണ കേസുകളിലെ പ്രതിയാണ്. ഇയാൾ ലഹരിക്ക് അടിമയാണെന്നും, ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us