കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

New Update

publive-image

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാർ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ദീന്‍ (29) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.

Advertisment

സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ എത്തിയ കമറുദ്ദീന്‍ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലില്‍ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായവർ ഉടന്‍ തിരച്ചില്‍ നടത്തി കമറുദ്ദീനെ കണ്ടെത്തി. തുടർന്ന്, ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർ‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം ഇന്ന് നടക്കും. ഭാര്യ: സഫീന. മകള്‍: നഷ. സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ദീന്‍.

Advertisment