സൈക്കിൾ യാത്ര പ്രചരിപ്പിക്കേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യം - പത്മശ്രീ ഡോ. കിരൺ സേഥ്

New Update

publive-image

കാശ്മീരിൽ നിന്ന് കന്യാകുമാരി വരെ സൈക്കിൾ യാത്ര നടത്തി കോഴിക്കോട് എത്തിയ സ്പിക്മാക്കെ സ്ഥാപകൻ പത്മശ്രീ ഡോ. കിരൺ സേഥിന് ഓൾ കേരള ബൈസിക്കിൾ പ്രമോഷൻ കൗൺസിൽ നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുന്നു. ശിവസ്വാമി, സ്വാമി ജിതാന്മാനന്ദ, കൗൺസിൽ പ്രസിഡൻറ് ഷെവലിയർ സി.ഇ. ചാക്കുണ്ണി, രക്ഷാധികാരി ഡോ.കെ.മൊയ്തു, വൈസ് പ്രസിഡൻറ് പ്രൊഫസർ ഫിലിപ് കെ.ആന്റണി, ആർ. ജയന്ത് കുമാർ , കൺ വിനർ മാരായ എം.എം.സബാസ്റ്റ്യൻ, പി.ഐ. അജയൻ എന്നിവർ സമീപം

Advertisment

കോഴിക്കോട്:ഓൾ കേരള ബൈസിക്കിൾ പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാശ്മീരിൽ നിന്ന് കന്യാകുമാരി വരെ ഗാന്ധിജി മുന്നോട്ട് വെച്ച ലളിത ജീവിതവും ഉയർന്ന ചിന്തയും ജനങ്ങളിൽ ഓർമ്മപ്പെടുത്തുന്നതിനും സ്പിക്മാക്കെയുടെ പ്രചരണാർത്ഥവും സൈക്കിൾ യാത്ര നടത്തി കോഴിക്കോട് എത്തി ചേർന്ന പത്മശ്രീ ഡോ. കിരൺ സേഥിന് സ്വീകരണം നൽകി.

publive-image

യോഗം കൗൺസിൽ രക്ഷാധികാരി ഡോ.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. കൗൺസിൽ ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. മലിനീ കരണമില്ലാത്തതും ആരോഗ്യത്തിന് ഗുണകരവും സാമ്പത്തിക ചിലവില്ലാത്തതുമായ സൈക്കിൾ യാത്ര പ്രോൽസാഹിപ്പിക്കുന്നതിന് മാറി മാറി വരുന്ന സംസ്ഥാന സർക്കാറുകൾക്കു മുന്നിൽ കൗൺസിൽ നിരവധി നിവേദനങ്ങൾ സമർപ്പിച്ചുവെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

publive-image

ചടങ്ങിന് സൈക്കിളിൽ എത്തിയ ഡോ. കിരൺ സേഥിനെ കവാടത്തിൽ വെച്ച് ഷെവലിയർ സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിൽ സംഘാടകർ പൊന്നാട അണിയിച്ചു സ്വീകരിച്ചു. സ്വാമി ജിതാന്മാനന്ദ, പ്രൊഫസർ ഫിലിപ് കെ. ആൻണി, പി.ഐ. അജയൻ, ശിവസ്വാമി, ആർ.ജയന്ത് കുമാർ, പ്രഗിൽ പ്രകാശ്, എം.എം.സബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഡോ. കിരൺ സേഥ് മറുപടി പ്രസംഗം നടത്തി.

Advertisment