വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ ശതാബ്ദി മന്ദിരത്തിന് ഫ്ലോറിംഗ് ടൈലുകൾ വാങ്ങുവാനുള്ള തുക കൈമാറി

New Update

publive-image

അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമ ശതാബ്ദി മന്ദിരത്തിലേക്കുള്ള ഫ്ലോറിംഗ് ടൈലുകൾ വാങ്ങാനുള്ള തുക കുന്നത്തൂർ എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് രാം മനോജിൽ നിന്നും യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഏറ്റ് വാങ്ങുന്നു

Advertisment

കോഴിക്കോട്:ഗുരുദേവന്റെ ആത്മീയ ചൈതന്യ പ്രഭയാണ് തന്നെ നയിക്കുന്നതെന്നും ഗുരുദേവന്റെ ആത്മീയത സ്വാംശീകരിച്ചാൽ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുമെന്നും പ്രമുഖ വ്യവസായിയും കുന്നത്തൂർ എസ്എൻഡിപി യോഗം യൂണിയൻ വൈസ് പ്രസിഡന്റുമായ രാംമനോജ് കുന്നത്തൂർ പറഞ്ഞു.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയനു കീഴിലുള്ള വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ ശതാബ്ദി മന്ദിരത്തിലേക്ക് ആവശ്യമായ ഫ്ലോറിംഗ് ടൈലുകൾ വാങ്ങുവാനുള്ള തുകയായ അമ്പതിനായിരം രൂപ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി തുക ഏറ്റുവാങ്ങി. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ്പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി യൂണിയൻ കൗൺസിലർമാരായ ചന്ദ്രൻ പാലത്ത്, മോഹൻദാസ് കെ എന്നിവർ സംസാരിച്ചു.

Advertisment