ചാർട്ടേഡ് വിമാന - കപ്പൽ സർവീസ് : കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ ആരംഭിക്കും ; മന്ത്രി അഹമ്മദ് ദേവർകോവിൽ

New Update

publive-image

കോഴിക്കോട് : കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ യുഎഇ - കേരള സെക്ടറിൽ ചാർട്ടേഡ് വിമാന - യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധി സംഘത്തെ അറിയിച്ചു.

Advertisment

publive-image

ഈ ആവശ്യം അഭ്യർത്ഥിച്ചു കൗൺസിലിന്റെ നിവേദനം ലഭിച്ച അന്നുതന്നെ ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിച്ചു ഉചിതമായ നടപടിയെടുക്കാൻ തുറമുഖവകുപ്പ് മന്ത്രിയെയും, മാരിടൈം ബോർഡിനേയും ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

publive-image

വിഴിഞ്ഞം തുറമുഖ പ്രവർത്തനം പൂർത്തിയായാൽ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ആഭ്യന്തര യാത്ര - ചരക്ക് കപ്പൽ സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാവിലെ കോഴിക്കോട് തുറമുഖ വകുപ്പ് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

മലബാറിന്റെ യാത്രക്ലേശം പരിഹരിക്കുന്നതിന്നു പ്രായോഗിക നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സിഇ ചാക്കുണ്ണി മന്ത്രിക്ക്‌ കൈമാറി. വൈസ് പ്രസിഡണ്ട് ബേബി കിഴക്കെഭാഗം, സെക്രട്ടറി പി ഐ അജയൻ, ആർ. ജയന്ത്കുമാർ, കെ.സെയ്ത് ഹാരിസ്, വി.കെ വിജയൻ എന്നിവർ മന്ത്രിയുമായുള്ള. കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അടുത്ത ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ബേപ്പൂർ പോർട്ട് ഓഫീസിലോ, തിരുവനന്തപുരത്തോ യോഗം വിളിക്കാനും തീരുമാനിച്ചു.

Advertisment