കാമുകി മറ്റൊരാൾക്കൊപ്പം പോയി: കോഴിക്കോട് മനംനൊന്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം

New Update

publive-image

കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം മാഹി സ്വദേശിയായ യുവാവ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. യുവാവിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.

Advertisment

ഇത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനായിട്ടായിരുന്നു പോലീസ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ, കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് യുവാവ് പറയുന്നത്. രണ്ട് ദിവസം മുമ്പ് കാമുകി മറ്റൊരു യുവാവിന്റെ കൂടെ പോയത് സഹിച്ചില്ല.

ഇക്കാര്യം സംസാരിക്കുന്നതിന് വേണ്ടിയാണ് താൻ കാമുകിയെ വിളിച്ചതെന്നും അതിനാണ് തനിക്കെതിരെ പരാതി നൽകിയതെന്നും യുവാവ് പറയുന്നു. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഇയാൾ പെട്രോളുമായെത്തി ദേഹത്തൊഴിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയടക്കം സ്ഥലത്തെത്തി, യുവാവിനെ ഒരുവിധം അനുനയിപ്പിച്ചു.

Advertisment