മലബാറിലെ ശ്രീനാരായണീയ സമൂഹത്തിന് ആദ്ധ്യാത്മിക ചൈതന്യവും ദിശാബോധവും നൽകുന്ന ആത്മീയ കേന്ദ്രമായി വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാ ശ്രമം മാറണം - ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ

New Update

publive-image

വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാ ശ്രമ പ്രതിഷ്ഠാ മഹോത്സവത്തിന്റെ ബ്രോഷർ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ നിർവഹിക്കുന്നു

Advertisment

കോഴിക്കോട്:മലബാറിലെ ശ്രീനാരായണീയ സമൂഹത്തിന് ആദ്ധ്യാത്മിക ചൈതന്യവും ദിശാബോധവും നൽകുന്ന ആത്മീയ കേന്ദ്രമായി വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാ ശ്രമം മാറണമെന്നും ഗുരുദേവ വെള്ളി വിഗ്രഹ പ്രതിഷ്ഠയിലൂടെ അതിന് മഹിതമായ തുടക്കമാണ് കുറിക്കപ്പെടുവാൻ പോകുന്നതെന്നും ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.

അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവത്തിന്റെയും തീർത്ഥാടന പ്രഖ്യാപനത്തിന്റെയും ബ്രോഷറിന്റെ പ്രകാശനം ശിവഗിരി മഠത്തിൽ വെച്ച് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശ വപുരി സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി നന്ദിയും പറഞ്ഞു. യൂണിയൻ ഭാരവാഹികൾ ശാരദാമഠത്തിലും ഗുരുദേവ സമാധിയിലും വിശേഷാൽ പൂജകൾ നടത്തുകയും ബ്രോഷർ സമർപ്പിക്കുകയും ചെയ്തതിനു ശേഷമാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

Advertisment