പുവർ ഹോംസ് സൊസൈറ്റിക്ക് കീഴിലുള്ള വെസ്റ്റ്ഹിൽ ഓൾഡ് ഏജ് ഹോമിൽ വിഷുക്കോടി വിതരണം ചെയ്തു

New Update

publive-image

കോഴിക്കോട്:ഇത്തവണത്തെ വിഷുവിനെ എതിരേൽക്കാനുള്ള ഒരുക്കങ്ങളിൽ നേരത്തെ തന്നെ വ്യാപൃതരായിരുന്നു വെസ്റ്റ് ഹിൽ ഓൾഡ് ഏജിലെ അന്തേവാസികളും ജീവനക്കാരും.

Advertisment

അന്തേവാസികൾക്കുള്ള വിഷുക്കോടി വിതരണം സൊസൈറ്റി സെക്രട്ടറി, സുധീഷ് കേശവപുരി നിർവ്വഹിച്ചു. തുടർന്ന് നടന്ന വിഭവ സമൃദ്ധമായ സദ്യ സെക്രട്ടറിയും വൈസ് പ്രസിഡന്റ് ശ്രീ ഷനൂബ് താമരക്കുളവും ജീവനക്കാരും അന്തേവാസികളും ഒരുമിച്ചിരുന്നു കഴിച്ചു.

publive-image

കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നിർബന്ധിത സോഷ്യൽ സർവ്വീസിന്റെ ഭാഗമായി സേവനത്തിന് വന്ന ഗ്ലോബൽ കോളെജിലെ വിദ്യാർത്ഥികളും ഒപ്പം ഉണ്ടായിരുന്നു. എല്ലാവരും ചേർന്ന് പടക്കം പൊട്ടിച്ച് വിഷുവിന്റെ വരവറിയിച്ചു. തുടർന്ന്, വിഷുക്കണി വെക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.

Advertisment