വന്ദേ ഭാരത്: വികസനത്തിന് ആക്കം കൂട്ടും - സിഎആർയുഎ

New Update

publive-image

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തേതും, തെക്കേ ഇന്ത്യയിലെ മൂന്നാമത്തേതും, ഭാരതത്തിലെ പതിനാലാമത്തേതുമായ  തിരുവനന്തപുരം - കണ്ണൂർ വന്ദേ ഭാരത് ട്രെയിൻ സർവീസിനായി തിരുവനന്തപുരത്ത് എത്തിയത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ യോഗം വിലയിരുത്തി.

Advertisment

ഇതേ സമയത്തുതന്നെ കണ്ണൂരിൽ നിന്നും മറ്റൊരു വന്ദേ ഭാരത് ആരംഭിക്കുകയാണെങ്കിൽ മലബാറിലെ യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും മറ്റെല്ലാവർക്കും ഏറെ ഗുണകരമാവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും നേതൃത്വത്തിൽ ബേപ്പൂർ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ജനശ്രദ്ധ ആകർഷിച്ചുവരുന്നു. 25 ന് പ്രധാനമന്ത്രി തന്നെ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് അറിയാൻ സാധിച്ചത്.

തിരുവനന്തപുരം - കോഴിക്കോട്, തിരുവനന്തപുരം - കണ്ണൂർ  ജനശതാബ്ദി നിലനിർത്തി വന്ദേ ഭാരത് ആരംഭിച്ചാൽ മാത്രമേ യാത്രക്കാർക്ക് പ്രയോജനമുണ്ടാവുകയുള്ളൂവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ: എ.വി. അനൂപ്, വർക്കിംഗ് ചെയർമാനും, കേരള റീജിയൻ പ്രസിഡണ്ടുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷോർണൂർ എന്നിവർ ചൂണ്ടിക്കാട്ടി.

വന്ദേ ഭാരത്  യാത്രക്കാർക്ക് മാത്രമല്ല അമിത ടിക്കറ്റ് ചാർജ് നൽകേണ്ടി വരുന്ന ആഭ്യന്തര വിമാനയാത്രക്കാർക്കും ഏറെ ഗുണകരമാവും. ഇത് വികസന പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടും. തിരുവനന്തപുരം - കണ്ണൂർ റൂട്ടിലാകും ആദ്യഘട്ടത്തിൽ വന്ദേ ഭാരതിൻ്റെ സർവീസ്. തുടർന്ന് കാസർകോട്, മംഗലാപുരം ഭാഗത്തേക്ക് നീട്ടാനുള്ള നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. മറ്റ് പല ട്രെയിനുകളും ആദ്യ സർവീസ് കാലയളവിനു ശേഷമാണ് മംഗലാപുരത്തേക്ക് നീട്ടിയത്. സമാനമായ രീതിയിൽ വന്ദേ ഭാരതും നീട്ടുമെന്നാണ് പ്രതീക്ഷ.

പതിറ്റാണ്ടുകൾക്ക് മുമ്പ് തറക്കല്ലിട്ട് 90% ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ച  തിരുനാവായ - ഗുരുവായൂർ പാത യാഥാർത്ഥാമാകാത്തതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ഷൊർണൂർ, തൃശൂർ, അങ്കമാലി പാതയിൽ കട്ടിംഗ് ഭാഗത്ത് കയറ്റിറക്കങ്ങൾ കാരണം ചില വേഗ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ബുദ്ധിമുട്ടുണ്ട്.

വർഷങ്ങൾക്കു മുൻപ് അനുവദിച്ച ഗുരുവായൂർ - തിരുനാവായ പാത എത്രയും വേഗം പൂർത്തീകരിക്കാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒത്തൊരുമിച്ച് റെയിൽവേയിൽ സമർദ്ദം ചെലുത്തണമെന്ന് അവർ അഭിപ്രായപ്പെട്ടു.

Advertisment