/sathyam/media/post_attachments/47ia6YINnXQppCdi1DFQ.jpg)
വെൽഫെയർ പാർട്ടി മുക്കത്ത് സംഘടിപ്പിച്ച അംബേദ്കർ ജന്മദിന സംഗമം ജില്ല വൈസ് പ്രസിഡൻറ് എ.പി വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു
മുക്കം:സാമൂഹ്യ ജനാധിപത്യ കാഴ്ചപ്പാടിയുടെയും സാഹോദര്യ നിലപാടുകളുടെയും സാമൂഹ്യനീതി പുലരുന്ന ഭരണ നടപടിക്രമങ്ങളിലൂടെയും മാത്രമേ വംശീയ ഫാസിസത്തെ ചെറുക്കാൻ സാധ്യമാവുകയുള്ളൂ എന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് എ.പി വേലായുധൻ. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച അംബേദ്കർ ജന്മദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ ഭരണത്തിന് കീഴിൽ രാഷ്ട്രീയ ജനാധിപത്യം പോലും കേവലം പേരിന് മാത്രമാകുന്നു എന്നുള്ളത് ആശങ്ക ഉണർത്തുന്നതാണെന്നും അംബേദ്കർ മുന്നോട്ടുവെച്ച സാഹോദര്യ കാഴ്ചപ്പാടുകളിലൂ സാമൂഹ്യക്രമം രൂപപ്പെടുത്തേണ്ടത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർമാരായ മധു മാസ്റ്റർ, വേണു കല്ലുരുട്ടി, ഗഫൂർ മാസ്റ്റർ, ചന്ദ്രൻ കല്ലുരുട്ടി, ദാസൻ കൊടിയത്തൂർ, കണ്ണൻകുട്ടി, രാഘവൻ പുതുപ്പാടി, പ്രമീദ മാട്ടുമുറി, സെലീന ടീച്ചർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും തോമസ് പുല്ലൂരാംപാറ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us