ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/post_attachments/3S0Yzx8A2q7McBjg7MdD.jpg)
കോഴിക്കോട്:പരീക്ഷണ ഓട്ടവുമായി രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ വന്ദേ ഭാരത് ട്രെയിനിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെയും, മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി.
Advertisment
രാവിലെ 11.15ന് നാലാം ഫ്ലാറ്റ് ഫോമിൽ എത്തിയ വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റിനെയും, സഹ പൈലറ്റിനെയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
/sathyam/media/post_attachments/MZKqdmQckyMRWI45HYcu.jpg)
കൺവീനർ എൻ. റിയാസ്, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, വൈസ് പ്രസിഡണ്ട് ആർ. ജയന്ത് കുമാർ എന്നിവരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us