സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി റിയാസ് ബാബു (36) ആണ് അറസ്റ്റിലായത്. 54 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്.

Advertisment

വിമാനത്താവളത്തിൽ നിന്നും കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് റിയാസ് പുറത്തെത്തിയെങ്കിലും, പോലീസിന്റെ പിടിയിലാവുകയായിരുന്നു. 910 ഗ്രാം അടങ്ങുന്ന സ്വർണമാണ് മൂന്ന് ക്യാപ്സൂൾ രൂപത്തിൽ ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂർ എത്തിയ ഇയാൾ കസ്റ്റംസിന്റെ പരിശോധനയിൽ രക്ഷപ്പെട്ടു.

എന്നാൽ, രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പുറത്ത് നിൽക്കുകയായിരുന്ന പോലീസിന്റെ വലയിലേക്കാണ് റിയാസ് ചെന്നുചാടിയത്. ചോദ്യം ചെയ്യലിൽ റിയാസ് കുറ്റം നിഷേധിച്ചു. സ്വർണം കടത്തലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇയാൾ ആണയിട്ടു. ഒടുവിൽ ശരീരത്തിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്.

Advertisment