/sathyam/media/post_attachments/Sb4bQLws2BWnaDTVK3fU.jpg)
കോഴിക്കോട്:ജാതി വിവേചനത്തിനെതിരെ അതി ശക്തമായ പോരാട്ടം നടത്തിയ മിതവാദി സി. കൃഷ്ണൻ വക്കീൽ കോഴിക്കോടിന്റെ ചരിത്രത്തിൽ മാത്രമല്ല, കേരളചരിത്രത്തിലും തിളങ്ങി നിന്ന വ്യക്തിപ്രഭാവമായിരുന്നു.
തളി ക്ഷേത്ര പരിസരത്ത് പൊതു നിരത്തിൽ സ്ഥാപിച്ച തീണ്ടൽ ബോർഡുകൾ അദ്ദേഹം പറിച്ചെറിഞ്ഞപ്പോൾ ചെന്ന് വീണത് ആഢ്യത്തത്തെ കൊട്ടിഘോഷിച്ച ദുരഭിമാനികളുടെ നെഞ്ചിലായിരുന്നു. ആദ്യമായി ആ വഴിയിലൂടെ നടക്കാൻ ധൈര്യം കാണിക്കുകയും ജാതി വിവേചനത്തിനെതിരെ അതി ശക്തമായി പ്രതികരിക്കുകയും ചെയ്ത മനുഷ്യ സ്നേഹി ആയിരുന്നു മിതവാദി സി.കൃഷ്ണൻ വക്കീൽ.
കോഴിക്കോട് തളി ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലൂടെ അവർണ്ണർ നടക്കരുത് എന്ന ബോർഡ് സ്ഥാപിച്ചത് വൈയ്ക്കം സത്യഗ്രഹത്തിനും ഏഴുവർഷം മുമ്പായിരുന്നു.
ബ്രിട്ടീഷ് മലബാർ സർക്കാർ പ്രതിനിധിയും, ഇംഗ്ലണ്ടിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ പ്രഗൽഭനായ അഭിഭാഷകനും, മിതവാദി പത്രാധിപരും, എഴുത്തുകാരനും, കോഴിക്കോട് മുൻസിപ്പൽകോർപ്പറേഷൻ കൗൺസിലറും, ബുദ്ധമത പ്രചാരകനും എസ് എൻ ഡി പി യോഗം പ്രസിഡന്റും സാമൂഹ്യ പരിഷ്കർത്താവുമായ മിതവാദി സി.കൃഷ്ണൻ വക്കീലിന്റെ പേരാണ് ആ പാർക്കിന് ഇടേണ്ടത്.
/sathyam/media/post_attachments/07ZFaW4D8ViDXXTvkVLv.jpg)
തളി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന് സമീപത്തുള്ള ഈ റോഡ് മിതവാദി സി. കൃഷ്ണൻ വക്കീലിന്റെ, തീണ്ടലിനെതിരെയുള്ള പ്രതികരണത്തിന്റെ ഓർമ്മ പേറുന്നത് ആണ്.
പൊതുസ്ഥാപനങ്ങൾക്കും മറ്റും നാമകരണം ചെയ്യുമ്പോൾ ചരിത്രപുരുഷൻമാരുടെയോ സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയവരുടെയോ ഒക്കെ പേരുകൾ ഇടുന്നത് അവരെ ആദരിയ്ക്കുന്നതിനാണല്ലൊ.
മാൻഹോളിൽ വീണ് അപമൃത്യു വരിച്ച നൗഷാദിന്റെ പേര് ഈ പാർക്കിന് നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണങ്കിലും അത് കോർപ്പറേഷൻ പുനഃ പരിശോധിയ്ക്കേണ്ടിയിരിയ്ക്കുന്നു എന്ന്
സുധീഷ് കേശവപുരി പറഞ്ഞു. ഇക്കാര്യത്തിൽ കോഴിക്കോട് എസ്എൻഡിപി യൂണിയന്റെ ശക്തമായ പ്രതിഷേധം അറിയിയ്ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കോർപ്പറേഷൻ അധികാരികൾക്ക് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us