തിരൂരിൽ ഗുരുദർശന പഠന കേന്ദ്രം ആരംഭിയ്ക്കാൻ ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി മുൻകൈ എടുക്കണം - എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി

New Update

publive-image

കോഴിക്കോട്: ഭൂരിപക്ഷ സമൂഹത്തിന്റെ ദുരവസ്ഥ മനസിലാക്കാൻ ഗുരുദേവ നിർദേശമനുസരിച്ച് മഹാകവി കുമാരനാശാൻ യാത്ര ചെയ്ത തിരൂരിന്റെ മണ്ണിൽ ഗുരുദർശന പഠന കേന്ദ്രം ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി അതിന് മുൻകയ്യെടുക്കണമെന്നും സമുദായംഗങ്ങൾക്ക് വൈകാരിക സുരക്ഷിതത്വബോധം പകരാനും യുവ സമൂഹത്തിന് ദിശാബോധം നൽകാനും സാധിക്കുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു.

Advertisment

തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ 35-ാം വാർഷിക പൊതുയോഗത്തിന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് കെ.വാസു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഴയ കാല മുതിർന്ന മെമ്പർമാരെ യോഗത്തിൽ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുമുണ്ടായി.

യോഗത്തിൽ സെക്രട്ടറി ടി.ശങ്കരൻ കുട്ടി, വൈസ് പ്രസിഡന്റ് മാരായ മോഹനൻ മണ്ണത്ത്, ശിവദാസൻ കുറ്റിയിൽ, ജോ.സെക്രട്ടറി കെ പി ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.

Advertisment