/sathyam/media/post_attachments/cRTHHts81aP8WZYZXKEI.jpg)
തിരുവനന്തപുരത്തുനിന്നും വന്ദേ ഭാരത് ട്രെയിനിൽ പ്രത്യേക ക്ഷണിതാക്കളായി യാത്ര ചെയ്ത കോൺഫെഡറേഷൻ ഓഫ് ഓൾ ഓൾ ഇന്ത്യ റെയിൽ വർക്കിംഗ് ചെയർമാൻ ഷെവ സി. ഇ.ചാക്കുണ്ണി, നോർത്ത് മലബാർചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡണ്ട് മഹേഷ് ചന്ദ്രബാലിക എന്നിവർ സഞ്ചാരം ചാനൽ എംഡി സന്തോഷ് കുളങ്ങരയുമായി ഉദ്ഘാടന യാത്രയിലെ അനുഭവങ്ങൾ പങ്കുവെക്കുന്നു
കോഴിക്കോട്:വന്ദേ ഭാരത് നിലവിലെ മറ്റു തീവണ്ടികളുടെ യാത്രയ്ക്ക് തടസ്സം വരാതെ ക്രമീകരിക്കുകയാണെങ്കിൽ അത് കേരളത്തിലെ തീവണ്ടി യാത്രക്കാർക്ക് മാത്രമല്ല വ്യോമന യാത്രക്കാർക്കും കേരളത്തിന്റെ സമഗ്ര വികസനത്തിനും ഏറെ ഗുണകരമായിരിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, നോർത്ത് മലബാർ ചേബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്രബാലിക സഞ്ചാരം എം ഡി സന്തോഷ് ജോർജ് കുളങ്ങര എന്നിവർ അഭിപ്രായപ്പെട്ടു.
വന്ദേ ഭാരത്, ഡബിൾഡക്കർ, ശതാബ്ദി പോലെയുള്ള പ്രീമിയം തീവണ്ടികൾനേരത്തെ കേരളത്തിലൂടെ വരണ്ടതായിരുന്നുവെന്നും വൈകിയാണെങ്കിലും കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് ആരംഭിച്ചതിൽ സന്തോഷം ഉണ്ടെന്നും അവർ അറിയിച്ചു.ഐ.ടി, ടൂറിസം ഉൾപ്പെടെ സമസ്ത മേഖലകൾക്കും ഗുണകരമവുമെന്നും അവർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ റെയിൽവേ വികസനത്തിന് അനിവാര്യമായ തിരുനാവായ - ഗുരുവായൂർ - ഇടപ്പള്ളി റെയിൽ പാത, ശബരി പാത, എറണാകുളം - മംഗലാപുരം മൂന്നാം പാത, മംഗലാപുരം കൊച്ചി റോ - റോ റെയിൽ സർവീസ്, മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻഗണന ക്രമത്തിൽ ഏകോപിച്ച് ബഹു: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അനുകൂല പ്രഖ്യാപനം നടത്താൻ കേരള സർക്കാരും, ബിജെപി നേതൃത്വവും സമ്മർദ്ദം ചെലുത്തണമെന്ന് അവർ അഭ്യർത്ഥിച്ചു.
വന്ദേ ഭാരത് ഉൾപ്പെടെ കേരളത്തിൽ ഓടുന്ന തീവണ്ടികളുടെ തീവണ്ടികളുടെ വേഗത കൂട്ടുന്നതിന് റെയിൽവേ പ്രഖ്യാപിച്ച ഓട്ടോമാറ്റിക് സിഗ്നലിങ്ങ്, വളവുകൾ നികത്തൽ, നേമം കൊച്ചുവേളി ടെർമിനൽ വികസനം ഉൾപ്പെടെയുള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ഒരേ ദിശയിൽ ഓടുന്ന ട്രൈനുകൾക്ക് ഓൾട്ടർനേറ്റീവ് സ്റ്റോപ്പ് സമ്പ്രദായം ആവിഷ്കരിച്ചാൽ വന്ദേ ഭാരത് മാത്രമല്ല കേരളത്തിലോടുന്ന മറ്റെല്ലാ വണ്ടികൾക്കും സുരക്ഷിതമായി വേഗത വർധിപ്പിക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us