/sathyam/media/post_attachments/kTcv0egQCfU0kytMoSfQ.jpg)
കോഴിക്കോട്:മാമുക്കോയയുടെ ആകസ്മിക വേർപാട് നാടക ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല വ്യാപാര വ്യവസായ മേഖലയ്ക്കും തീരാനഷ്ടമാണ്. അന്ത്യം വരെയും അദ്ദേഹം കർമ്മനിരതനായിരുന്നു. 1980 കളിൽ ടി. നസറുദ്ദീന്റെ നേതൃത്വത്തിൽ കേരള വ്യാപാര വ്യവസായ ഏകോപന സമിതി കെട്ടിപ്പടുക്കുന്ന അവസരത്തിൽ എകെ പുതിയങ്ങാടി രചിച്ച മോചനം എന്ന നാടകത്തിലെ പ്രധാന വേഷം ചെയ്തു എന്ന് മാത്രമല്ല ആ നാടകത്തിന്റെ ആകർഷണ ബിന്ദു കൂടിയായിരുന്നു മാമുക്കോയ.
കേരളത്തിൽ അങ്ങോളമിങ്ങോളം ആയിരത്തിലധികം വേദികളിലാണ് ഈ നാടകം അരങ്ങേറിയത്. കേരളത്തിൽ ഉടനീളം ഏകോപന സമിതിയുടെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ആ നാടകം ഏറെ സഹായകമായി. ഏവർക്കും പ്രിയങ്കരനായ ബഹുമുഖ പ്രതിഭയായ ഇന്നസെന്റിന്റെ വേർപാടിൽ നിന്ന് അദ്ദേഹത്തെ സ്നേഹിക്കുന്നവർ മോചിതരാവുന്നതിനു മുമ്പ് തന്നെ അനുഗ്രഹീത കലാകാരൻ മാമുക്കോയുടെ വേർപാട് ഏവർക്കും താങ്ങാവുന്നതിലും അപ്പുറമാണ്.
നിരവധി വേദികളിലും, ചടങ്ങുകളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉപാധികൾ ഒന്നും വയ്ക്കാതെ ഓട്ടോറിക്ഷയിൽ പോലും ചടങ്ങിൽ എത്താറുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ ഞാൻ പ്രതിനിധാനം ചെയ്യുന്ന ചെയ്യുന്ന മലയാള ചലച്ചിത്ര കാണികൾ (മക്കൾ), ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഡിസ്റ്റിക്ട് മർച്ചന്റ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ പേരിലും സ്വന്തം പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിനോടുള്ള സ്നേഹവും, ആദരവും കോഴിക്കോട് ടൗൺഹാളിൽ എത്തിച്ചേർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ആരാധകരുടെ ബാഹുല്യം വെളിപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us