മാഹിയിൽ അഞ്ച് പേർക്ക് പുതുച്ചേരി സർക്കാരിൻ്റെ കലൈമാമണി പുരസ്കാരം

New Update

publive-image

മാഹി : പുതുച്ചേരി കലാ സാംസ്കാരിക വകുപ്പ് കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകി വരുന്ന കലൈമാമണി പുരസ്കാരം ഇത്തവണ മാഹിയിൽ അഞ്ച് പേർക്ക് ലഭിച്ചു. സാഹിത്യ രംഗത്തെ സംഭാവനകൾക്ക് മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, മാഹി സി.ഇ.ഒ. ഇൻചാർജ് ഉത്തമരാജ് മാഹി എന്നിവർക്കാണ് പുരസ്കാരം.

Advertisment

publive-image

ചിത്രകല വിഭാഗത്തിൽ പുതുച്ചേരി പോലീസ് റിട്ട. എ.എസ്.ഐ. ആർടിസ്റ്റ്‌ കെ.പ്രേമനും, നൃത്ത വിഭാഗത്തിൽ കെ.രേണുക (നൃത്താധ്യപിക, ഗൗരീ ദർപ്പണം, മാഹി), സി.എ. ദിവ്യ (നൃത്താധ്യാപിക, നൂപുര നാട്യഗൃഹം) എന്നിവർക്കുമാണ് അവാർഡ്.

പുരസ്കാര ജേതാക്കൾക്ക് അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും പുതുച്ചേരിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി വിതരണം ചെയ്യും.

Advertisment