New Update
/sathyam/media/post_attachments/dsPxT0u3EcuLG6tgmF1t.jpg)
കോഴിക്കോട്:മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണന്റെ അനുസ്മരണ സമ്മേളനം അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ചാലപ്പുറത്തുള്ള സജൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ധരിച്ച വെള്ള വസ്ത്രം പോലെ ശുഭ്രത മനസ്സിലും സൂക്ഷിച്ച വ്യക്തിയാണ് കെ.ശങ്കരനാരായണൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.
Advertisment
/sathyam/media/post_attachments/1kBRdEzjC1EkiqAmtbX1.jpg)
എം.വി.ആർ ക്യാൻസർ സെന്റർ ചെയർമാൻ സിഎൻ വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഷെവലിയാർ സിഇ ചാക്കുണ്ണി സ്വാഗതവും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ അബ്ദുൽ അസീസ് നന്ദിയും പ്രകാശിപ്പിച്ചു.
ചടങ്ങിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, മുൻ ഡിസിസി പ്രസിഡന്റ് കെ.സി.അബു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us