കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധന പിന്‍വലിക്കുക: കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇരിപ്പ് സമരം ബുധനാഴ്ച

New Update

publive-image

കൊടിയത്തൂര്‍:കേരള ഗവണ്‍മെന്റിന്റെ കെട്ടിട നികുതി, പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിന്നെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നാളെ ഇരിപ്പ്‌സമരം സംഘടിപ്പിക്കും.

Advertisment

ഭവന സ്വപ്‌നത്തിനുമേല്‍ ഇടതു സര്‍ക്കാറിന്റെ നികുതി ഭീകരതയെന്ന തലക്കെട്ടില്‍ നടക്കുന്ന പരിപാടി പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണി മൂവ്‌മെന്റ് സംസ്ഥാന ജോ.സെക്രട്ടറി നഈം ഗഫൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ഫസല്‍ കൊടിയത്തൂര്‍ (യൂത്ത്‌ലീഗ്), ടി.കെ.അബൂബക്കര്‍, കെ.ജി. സീനത്ത്, ഫൈസല്‍ കണ്ണാംപറമ്പ് (യൂത്ത് കോണ്‍ഗ്രസ്), ജ്യോതി ബസു കാരക്കറ്റി, ശ്രീജ മാട്ടുമുറി എന്നിവര്‍ സംസാരിക്കും.

Advertisment