വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയെ ആദരിച്ചു; മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നു - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

ബേപ്പൂർ - ദുബായ് സെക്ടറിൽ യാത്രക്കപ്പൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചതിനും, എക്സിക്യൂട്ടീവ് തീവെപ്പ് സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം അവരുടെ വസതികളിൽ എത്തിച്ചതിനും നന്ദി രേഖപ്പെടുത്തിയിട്ടുള്ള ഫലകം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സിഐആർയുഎ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സിഇ ചാക്കുണ്ണി കൈമാറുന്നു. അഡ്വക്കറ്റ് വിക്ടര്‍ ആന്റണി നൂൺ, ആർ ജയന്തകുമാർ, സി സി മനോജ്, പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വക്കേറ്റ് പിഎ മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സമീപം

Advertisment

കോഴിക്കോട്:വിമാന കമ്പനികളുടെ ആഘോഷ- അവധിവേളകളിലെ അമിത വിമാനനിരക്ക് നിയന്ത്രിക്കുന്നതിന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഉടൻതന്നെ തുറമുഖ വകുപ്പ് മന്ത്രി കോഴിക്കോടും, കേരള മാരി ടൈം ബോർഡ്ചെയർമാൻ തിരുവനന്തപുരത്തും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധികളുമായി ചർച്ച നടത്തുകയും തുടർന്ന് കപ്പൽ സർവീസ് ആരംഭിക്കുന്നതിന് തുടർനടപടികൾ സ്വീകരിക്കുകയും, എലത്തൂരിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ് തീവെപ്പ് സംഭവത്തിൽ മരണമടഞ്ഞ മൂന്നുപേരുടെ ആശ്രിതർക്ക് അഞ്ച് ദിവസത്തിനുള്ളിൽ 5 ലക്ഷം രൂപ വീതം അവരുടെ വീടുകൾ സന്ദർശിച്ച് നൽകിയ മുഖ്യമന്ത്രിയെ മലബാർ ഡെവലപ്മെന്റ് കൗൺസിൽ, ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയൻ പ്രസിഡണ്ടുമായ ഷെവലിയാർ സി ഇ ചാക്കുണ്ണിനന്ദി രേഖപ്പെടുത്തിയ ഉപഹാരം സമർപ്പിച്ചു.

publive-image

എകെസിജിഎ ജനറൽ സെക്രട്ടറി സിസി മനോജ് പൊന്നാടയും, എംഡിസി വൈസ് പ്രസിഡന്റ് ആർ ജയന്തകുമാർ പൂക്കുടയും നൽകി ആദരിച്ചു. ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി നിയുക്ത പ്രസിഡന്റ് അഡ്വക്കറ്റ് വിക്ടർ ആന്റണി നൂൺ നിവേദനം സമർപ്പിച്ചു. തദവസരത്തിൽ സിപിഎം ജില്ലാ ജനറൽ സെക്രട്ടറി പി മോഹനൻ മാഷും സന്നിഹിതനായിരുന്നു.

ഗതാഗതക്കുരുക്ക് ഉൾപ്പെടെവിവിധ കാരണങ്ങളാൽ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവർ അനുദിനം ഗണ്യമായി വർദ്ധിക്കുന്നു. തെക്കൻ കേരളത്തേക്കാൾ എയർ - റെയിൽ - റോഡ് - ജല ഗതാഗത യാത്ര ദുരിതം കൂടുതൽ മലബാറിലാണ്. കൊച്ചിയിലെ പോലെ മലബാറിന്റെ ആസ്ഥാനമായ കോഴിക്കോടും എയർ - റെയിൽ - (മെട്രോ ട്രെയിൻ) റോഡ്, ജല (വാട്ടർ മെട്രോ) സമീപപ്രദേശങ്ങളുമായി ബന്ധപ്പെടുത്തി പൊതു ഗതാഗത കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മുൻഗണന ക്രമത്തിൽ ഏകോപിച്ച് തയ്യാറാക്കിയ പ്രായോഗിക ആവശ്യങ്ങൾ അഭ്യർത്ഥിച്ചാണ് വാണിജ്യ - വ്യവസായ - യാത്ര - സംഘടന ഭാരവാഹികൾ സംയുക്തമായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

publive-image

കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന ചർച്ചയിൽ താഴെ പറയുന്ന ആവശ്യങ്ങളാണ് മുഖ്യമന്ത്രിയുടെയും, പൊതുമരാമത്ത് മന്ത്രിയുടെയും മുന്നിൽ സംഘടനാ ഭാരവാഹികൾ അവതരിപ്പിച്ചത്.

സുരക്ഷയ്ക്കും, വേഗത വർദ്ധിപ്പിക്കുന്നതിനും റെയിൽപാളങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിനുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദ് ചെയ്യുകയോ, വഴി തിരിച്ചുവിടുകയോ ചെയ്യുമ്പോൾ റെയിൽവേ, കെഎസ്ആർടിസി, സ്വകാര്യ ബസ്സുടമകൾ (കടലുണ്ടി മേൽപ്പാലം തകർന്നവേളയിൽ) സ്വീകരിച്ച മാതൃകയിൽ ബദൽ സംവിധാനം ഏർപ്പെടുത്തുക, ആഘോഷ - ഉത്സവ സീസണുകളിൽ ചാർട്ടേഡ് വിമാന - കപ്പൽ സർവീസ് ആരംഭിക്കുക, മുൻകാലങ്ങളിൽ സർവീസ് നടത്തിയിരുന്ന പൊന്നാനി - തിരൂർ, ഫറോക്ക് - മാവൂർ - അരീക്കോട് ബോട്ട് സർവീസ് ആരംഭിക്കുക, കേരളത്തിലെപോർട്ടുകളെ ബന്ധിപ്പിച്ച് ഹൈഡ്രോഫോയിൽ ബോട്ട് സർവീസ് ആരംഭിക്കുക, മലബാർ ട്രാവൽ മാർട്ട്, സഹകരണ എക്സ്പോ, ഫിലിം ഫെസ്റ്റിവൽ, ചലച്ചിത്ര അവാർഡ്ദാന ചടങ്ങുകൾ, മറ്റു സർക്കാർ ചടങ്ങുകൾ ഒന്നിടവിട്ട് മലബാറിൽ നടത്തുക, വർഷങ്ങളായി നിലനിൽക്കുന്ന ഓർത്തോഡോക്സ് - യാക്കോബായ സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമനിർമ്മാണം നടത്തുക, റോഡിലെ ഗതാഗതക്കുരുക്കും, അമിത യാത്ര ചിലവും കുറയ്ക്കുന്നതിന് മംഗലാപുരം - കൊച്ചി സെക്ടറിൽ റോ - റോ, കൊച്ചി - മംഗലാപുരം മൂന്നാം റെയിൽ പാത, തിരുന്നാവായ - താനൂർ - ഇടപ്പള്ളി റെയിൽപാത നിർമ്മിക്കുന്നതിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക, ആരോഗ്യത്തിനു ഗുണകരവും മലിനീകരവും ഇല്ലാത്ത സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയും, സ്കൂൾ തലം മുതൽ പ്രചരിപ്പിക്കുക, വ്യാപാര - വ്യവസായ കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനു സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ അഭ്യർത്ഥിച്ചത്.

Advertisment