കോഴിക്കോട് 68 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

New Update

publive-image

കോഴിക്കോട്: വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മാഹിയിൽ നിന്നു സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 68 കുപ്പി വിദേശമദ്യമാണ് എക്സൈസ് പിടികൂടിയത്. കോഴിക്കോട് വാപ്പാഞ്ചേരി സ്വദേശി നിഖിലിനെ (30) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

Advertisment

പാർക്കോ ഹോസ്പിറ്റലിന് മുന്നിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്ന മദ്യം. കോഴിക്കോട് ജോയിന്‍റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Advertisment