/sathyam/media/post_attachments/Mi50I3S2VddFgMvxLkZc.jpg)
സി. എച്ച് .പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മതേതര കൈരളിക്ക് പാണക്കാട് കുടുംബത്തിന്റെ സംഭാവന എന്ന ശീർഷകത്തിലെ ചർച്ച കോളമിസ്റ്റ് കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: മതേതര കൈരളിക്ക് പി. എം.എസ്.എ. പൂക്കോയ തങ്ങൾ മുതൽ പാണക്കാട് കുടുംബം നൽകിയ സംഭാവനകൾ മായിച്ചു കളയാനാവാത്തതാണെന്നും ചരിത്രം നിലനിൽക്കുന്ന കാലത്തോളം ആ സംഭാവനകൾ ചരിത്രത്തിൽ രേഖപ്പെടുത്തി കിടക്കുമെന്നും സി. എച്ച്. പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വർഗീയ വിദ്വേഷ പ്രചരണങ്ങളുമായി നടക്കുന്ന വെറുപ്പിന്റെ ശക്തികൾക്ക് കേരളത്തിൽ വേരോട്ടം ലഭിക്കുവാനിട നൽകാതെ ശക്തമായ മതേതര, ജനാധിപത്യ, ഭരണഘടനാ വിശ്വാസ മൂല്യം പകർന്നു നൽകുന്നതിൽ പാണക്കാട് കുടുംബം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പ്രാസംഗികർ പറഞ്ഞു.
സി.എച്ച്.പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി.ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രമുഖ കോളമിസ്റ്റ് കെ.മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നിർവഹിച്ചു. സീനിയർ അഭിഭാഷകൻ അഡ്വ.പി .എം. ഹനീഫ് മുഖ്യാതിഥിയായി പങ്കെടുത്തു. എ.ടി.മൊയ്തീൻകോയ, പി. എം ഇക്ബാൽ, അനസ് പരപ്പിൽ, എസ്. കെ. വി. യാക്കൂബ്. കെ. പി. ഹംസ, സി. പി. കാദർ, കെ. പി. മജീദ്, നിസാർ ചാമുണ്ടിവളപ്പ്, നസ്ഫർ കണ്ണഞ്ചേരി ,അസ്ലം മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. കെ. അബ്ദുൾ നാസർ സ്വാഗതവും ജംഷീദ് നാലകത്ത് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us