കോഴിക്കോട് ഗ്ലോബല്‍ പീസ് ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി രവീന്ദ്രനാഥ ടാഗോർ ജന്മദിനം ആചരിച്ചു

New Update

publive-image

കോഴിക്കോട്: കോഴിക്കോട് ഗ്ലോബല്‍ പീസ് ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി രവീന്ദ്രനാഥ ടാഗോർ ജന്മ ദിനം ആചരിച്ചു. ഇടുങ്ങിയ ഭിത്തികളാൽ വേർതിരിക്കപ്പെടാത്ത വിശാല ലോകത്തെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ നെയ്തെടുത്ത ഋഷികവിയായിരുന്നു ടാഗോർ എന്ന് എഴുത്തുകാരനും ഗ്ലോബല്‍ പീസ് ട്രസ്റ്റ് പ്രസിഡന്‍റുമായ ഡോ. ആര്‍സു പറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ട് അസാനിക്കുകയും ഇരുപതാം നൂറ്റാണ്ട് പിറക്കുകയും ചെയ്യുന്ന സമയത്ത് പടിഞ്ഞാറ് ആകാശത്തിൽ ചുവപ്പ് നിറം തളം കെട്ടിനിൽക്കുന്നത് ടാഗോർ കാണുകയുണ്ടായി.

Advertisment

publive-image

മനുഷ്യർ നിർമ്മിച്ച ആയുധങ്ങൾ കൊണ്ട് അവർ പട വെട്ടുകയും ചോരപ്പുഴ ഒഴുകുകയും ചെയ്യുന്നതായിരിക്കും 20 -ാം നൂറ്റാണ്ടെന്ന് ടാഗോർ അഭിപ്രായപ്പെട്ടു. അതിനുശേഷം രണ്ടു ലോകമഹായുദ്ധങ്ങൾ ഉണ്ടായി എന്നത് ആ കവിയുടെ ദീർഘ വീക്ഷണത്തിന്റെ ഉദാഹരണമായിരുന്നു.

publive-image

വിദ്യാഭ്യാസംകൊണ്ട് ഹൃദയവികാസമുണ്ടായില്ലെങ്കിൽ അത് അർത്ഥശൂന്യമായിരിക്കുമെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. ഹൃദയ വികാസത്തിന് ചിത്രകല, സംഗീതകല അഭിനയകല, ശില്പകല ഇവയെല്ലാം അഭിരുചിയുടെ വ്യാപനമുണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജനഗണമനയിലെ അധിനായകൻ ജോർജ് ആറാമൻ രാജാവാണെന്ന് ചിലർ പറഞ്ഞു പരത്തുന്നത് ടാഗോറിന്റെ വ്യക്തിത്വവും വീക്ഷണവും സംസ്കാരവും ശരിയായ രീതിയിൽ മനസ്സിലാക്കാത്ത വിവര ദോഷികളാണെന്നും ഡോ. ആര്‍സു അഭിപ്രായപ്പെട്ടു.

publive-image

സുഭാഷ് ചന്ദ്രബോസ് ലൈബ്രറി സെക്രട്ടറി ശശി എൻ കെ. സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസി ഡണ്ട് ബാലകൃഷ്ണൻ സി കെ. അദ്ധ്യക്ഷനായിരുന്നു. ആകാശവാണി മുൻ അസി: ഡയറക്ടർ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് നാനാ തുറകളിൽ വിശിഷ്ട സേവനം നടത്തിയ ഉമാദേവി കായില പറമ്പത്ത്, ഇഗ്ലു മനോജ്, ന്യൂറുദ്ദീൻ മുതിരപ്പറമ്പത്ത്, അനിഷ് മാധവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

publive-image

ഡോക്ടർ പ്രീത, ഇയ്യച്ചേരി പത്മിനി ടീച്ചർ എന്നിവർ ടാഗോറിന്റെ കവിതകൾ ആലപിച്ചു. ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റാർ, അസ്വെങ്ങ് പാട ത്തൊടി, കുഞ്ഞിക്കണ്ണൻ ചെറുക്കാട്, ടി വി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ആദരിക്കപ്പെട്ടവർ മറുപടി പ്രസംഗം നടത്തി. ഡോ. പ്രമോദ് ഇയ്യച്ചേരി, മണിലാൽ, റസാഖ് എന്നിവർ സന്നിഹിതരായിരുന്നു. ലൈമ്പ്രറി പ്രവർത്തകരും പങ്കെടുത്തു.

Advertisment