/sathyam/media/post_attachments/jEmQvetQtVpZY0K5mBGB.jpg)
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുളങ്ങര സർഗ്ഗ കലാ കായിക വേദി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് (കെ. പി. എൽ) ഫാൽക്കൺ എഫ്. സി യെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ 3-1 (1-1) ഗോളുകൾക്ക് പരാജയപ്പെടുത്തി റെബൽ എഫ്. സി ആറാമത് സീസൺ കെ. പി. എൽ ചാമ്പ്യന്മാരായി.
കുളങ്ങര നിവാസികളുടെയും, സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പുതുതലമുറയിലെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന കെ. പി. എൽ ഇത്തവണയും വളരെ ഭംഗിയാക്കാൻ സംഘാടകർക്ക് സാധിച്ചു. നാട്ടു കാരണവന്മാരുടെ സാന്നിധ്യത്തിൽ 2022 ദേശീയ സെറിബ്രൽ പാൾസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ചാമ്പ്യന്മാരായ കേരള സ്റ്റേറ്റ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം അജ്ഹദ് പരിപാടി ഉദ്ഘാടനം ചെയ്തു.
സർഗ്ഗ കലാ-കായിക വേദി മുഖ്യ രക്ഷാധികാരി മുജീബ് എടക്കണ്ടി അജ്‍ഹദിന് സ്നേഹോപഹാരം സമ്മാനിച്ചു. പന്നിക്കോട് പേൾ ഫോർട്ട് ടർഫിൽ വൈകുന്നേരം എഴു മണിയോടെ എട്ട് ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരങ്ങൾ പുലർച്ചെ വരെ നീണ്ടു നിന്നു.
ഇ. എം. വി ടിപ്പർ സർവീസ്, ന്യൂ അസ്സോസിയേറ്റ് ഫാർമ (നാപ്പ്), വെഡ് ഫിറ്റ് & ഓട്ടോറോക്സ് എന്നീ സ്ഥാപനങ്ങൾ മത്സരങ്ങൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സ്പോൺസർ ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നബീൽ, മികച്ച ഗോൾ കീപ്പറായി നഫ്സിൽ, മികച്ച ഡിഫന്ററായി സുജീർ, ടോപ് സ്കോററായി അദ്നാൻ, എമേർജിങ് പ്ലേയേറായി ആദിൽ, മികച്ച ഗോളിനാർഹനായി റിഷാൽ, മികച്ച വിങ് ബാക്കായി സനീറും ടൂർണമെന്റിലെ താരങ്ങളായി.
ഇതൊരു പറ്റം യുവാക്കളുടെയും, നാടിന്റെയും വിജയമാണെന്നും, നാടിന്റെ ഉത്സവ വിജയത്തിൽ സഹകരിച്ച, സഹായിച്ച എല്ലാവര്ക്കും സർഗ്ഗ കലാ കായിക വേദി സെക്രട്ടറി ഷാജഹാൻ നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us