New Update
/sathyam/media/post_attachments/PlOMwLiDJPdSM7gHBky3.jpg)
കോഴിക്കോട്:മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ച സമ്പര്‍ക്കപരിപാടികളുടെ ഭാഗമായി ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായ ചൈതന്യസ്വാമികള്‍ കോഴിക്കോട് അത്താണിക്കലില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരായ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി.
Advertisment
പി.ടി. വിപിന്‍ ആര്യ, കെ. ശശിധരന്‍ വൈദിക്, ഒ. ബാബുരാജ് വൈദിക്, പി. നിര്‍മല്‍കുമാര്‍ വൈദിക് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. ആശ്രമത്തില്‍വെച്ച് കോഴിക്കോട് എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരിക്ക് മഹര്‍ഷി ദയാനന്ദ സരസ്വതി രചിച്ച, വേദപഠനത്തിനുള്ള നൂറ് നിര്‍വചനങ്ങള്‍ അടങ്ങിയ 'ആര്യോദ്ദേശ്യരത്നമാല' എന്ന പുസ്തകം കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us