/sathyam/media/post_attachments/GbF6pWR4FNs6i1PJmbDi.jpg)
ആക്റ്റീവ് കോഴിക്കോട് സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണം ഐഎൻടിയുസി അഖിലേന്ത്യാ പ്രവർത്തക സമിതി അംഗം എംകെ ബീരാൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
കൊഴിക്കോട്: നെഹ്റുവിനെ അനുസ്മരിച്ചു. ഇന്ത്യയെ ജനാധിപത്യ മതേതര രാഷ്ട്രമാക്കി നിലനിർത്താൻ ശക്തമായ അടിത്തറയിട്ട നേതാവാണ് ജവഹർലാൽ നെഹ്‌റു എന്ന് ഐഎൻടിയുസി ദേശീയ പ്രവർത്തക സമിതി അംഗം എംകെ ബീരാൻ പറഞ്ഞു.
ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ വിശ്വ പൗരാനായിരുന്നു നെഹ്‌റു എന്നും അദ്ദേഹം അനുസ്മരിച്ചു. നെഹ്‌റുവിന്റെ ചരമ വാർഷിക ദിനത്തിൽ ആക്റ്റീവ് കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്റ്റീവ് പ്രസിഡണ്ട് എ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ഐ അജയൻ, ട്രഷറർ എം. ടി. ബിജിത്ത്, എം പി രാമകൃഷ്ണൻ, കെ പത്മകുമാർ, കെ സി അബ്ദുൽ റസാക്ക്, വിജയൻ ചേളണ്ണൂർ, കോശി അലക്സ്, പി പി മമ്മദ് കോയ, നസീർ ഹുസൈൻ, പി വി കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us