/sathyam/media/post_attachments/PtNBeyK2t4WbauNkdzM7.jpg)
ഗുരുവരാശ്രമം സന്ദർശിച്ച മലേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവൻ മുനു സ്വാമിയെ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വീകരിക്കുന്നു
കോഴിക്കോട്: ദക്ഷിണേന്ത്യ ലോകത്തിന് നൽകിയ അമൂല്യമായ സംഭാവനയാണ് ശ്രീ നാരായണ ഗുരുദേവനെന്നും അഭിനവ ബുദ്ധനായ മഹാ ഗുരുവിന്റെ ദർശനം മലേഷ്യയിൽ പ്രചരിപ്പിക്കാൻ പരിശ്രമിക്കുമെന്നും ഗുരുവരാശ്രമം സന്ദർശിക്കുവാൻ മലേഷ്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും മലേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവൻ മുനുസ്വാമി പറഞ്ഞു. ഗുരുവരാശ്രമം സന്ദർശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, ഡയറക്ടർ കെ.ബിനുകുമാർ, കൗൺസിലർ അഡ്വ.എം രാജൻ എന്നിവർ പ്രസംഗിച്ചു.