/sathyam/media/post_attachments/4hQ5NBN8LrpVoCMc361Z.jpg)
കോഴിക്കോട്: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ യശസ് ഉയർത്തിയ ഗുസ്തി താരങ്ങൾ നീതി ലഭിക്കുന്നതിനായി സമരം ചെയ്യേണ്ടിവരുന്നത് രാജ്യത്തിന് അപമാനകരമാണെന്നും കുറ്റവാളികളെ സംരംക്ഷിക്കുന്നഭരണകൂടത്തിന്റെ നടി പടിക്കെതിരെ ശക്തമായ പ്രതിഷേധവും സമരവും ഉയർന്ന് വരണമെന്ന് പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ പറഞ്ഞു.
/sathyam/media/post_attachments/jSYSLRpxmXSJUDgaMArB.jpg)
നീതി ലഭിക്കുന്നതിനായി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ ദീപം തെളിയിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ആക്ടീവ് പ്രസിഡൻറ് എ.കെ.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.
ഡി.സി. ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹിമാൻ, പി.ഐ. അജയൻ, എം.കെ. ബീരാൻ, എം.പി.രാമകൃഷ്ണൻ, കെ.സി.അബ്ദുൾ റസാഖ്, എം.ടി. ബിജിത്ത്, ഇ.എ.ബഷീർ, കെ.പത്മകുമാർ, ഡി.രവി, പി.വേണുഗോപാൽ പി.വി.കുഞ്ഞുമുഹമ്മദ്, കെ.സുബ്രമണ്യൻ, വിജയൻ ചേളന്നൂർ, ശ്രീജ സുരേഷ്, എം.കെ. അനന്തരാമൻ, വി.സുനിൽകുമാർ, ശോഭി.ടി. എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us