/sathyam/media/post_attachments/ksTQ6Akxsqof0onUnQE5.jpg)
കോഴിക്കോട്: പ്രകൃതിയെ സ്നേഹിക്കുന്ന സമൂഹത്തെ വളർത്തിയെടുക്കണമെന്നും, പരിസ്ഥിതി സംരക്ഷണം ജീവിത വ്രതമായി സ്വീകരിക്കണമെന്നും മാതൃഭൂമി ചെയർമാനും മാനജിംഗ് എഡിറ്ററുമായ പി വി ചന്ദ്രൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിൽ ഫോറസ്ട്രി ബോർഡിന്റെ ആഭിമുഖ്യത്തിൽ ആഴ്ചവട്ടം കേരളകലയിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉത്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ഫോറസ്ട്രി ബോർഡ് ചെയർമാൻ അഡ്വ എം രാജൻ അധ്യക്ഷത വഹിച്ചു. ഫോറസ്ട്രി ബോർഡ് രക്ഷാധികാരി പി വി ഗംഗാധരൻ വൃക്ഷതൈ വിതരണം നിർവഹിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ കെ മൊയ്തു, സി ഇ ചാക്കുണ്ണി, പുത്തൂർമഠം ചന്ദ്രൻ, എം കെ ബീരാൻ, അഡ്വ സുനീഷ് മാമിയിൽ, പി മമ്മദ് കോയ, കെ ദാമോദരൻ, ശ്രീജ സുരേഷ്, എം ടി സേതുമാധവൻ, സി പി ശ്രീകല എന്നിവർ പ്രസംഗിച്ചു