സാമൂഹ്യ പ്രവർത്തക ഡോ. ലീലാ മേനോന്റെ നിര്യാണത്തിൽ വെസ്റ്റ് ഹിൽ അനാഥ മന്ദിര സമാജം അനുശോചനം രേഖപ്പെടുത്തി

New Update

publive-image

കോഴിക്കോട്: സാമൂഹ്യ പ്രവർത്തകയും വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിന്റെയും ഐഎംഎ വനിതാ വിഭാഗത്തിന്റെയും മുൻ പ്രസിഡന്റുമായിരുന്ന ഡോ. ലീലാ മേനോന്റെ നിര്യാണത്തിൽ വെസ്റ്റ് ഹിൽ അനാഥ മന്ദിര സമാജം അനുശോചനം രേഖപ്പെടുത്തി.

Advertisment

തന്റെ ഔദ്യോഗിക ജീവിത തിരക്കുകൾക്കിടയിലും അനാഥ മന്ദിര സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് സമയം കണ്ടത്താൻ ലീലാ മേനോൻ കാണിച്ച താൽപ്പര്യം അവരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് കാരാട്ട് വത്സരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശ വപുരി അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷനൂപ് താമരക്കുളം ജോ.സെക്ര. കോയിശ്ശേരി ഉസ്മാൻ ട്രഷറർ ഐ പി പുഷ്പാ രാജ് എന്നിവർ പ്രസംഗിച്ചു.

Advertisment