കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 54 ലക്ഷം രൂപയുടെ സ്വർണം വയറിനകത്താക്കി കടത്താന്‍ ശ്രമം

New Update

publive-image

കണൂർ: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. 1 കിലോയിലധികം സ്വർണം വയറിനകത്താക്കിയായിരുന്നു കടത്ത്. ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് നടവയൽ സ്വദേശി അബ്ദുൽ മജീദ് ആണ് പിടിയിലായത്.

Advertisment

എക്സ്റെ പരിശോധനയിലാണ് പ്രതിയുടെ വയറിനകത്ത് സ്വർണ മിശ്രതം കണ്ടെത്തിയത്. 1.011 കിലോഗ്രാം സ്വർണ മിശ്രത രൂപത്തിലാക്കി 4 ക്യാപ്സൂളുകളാണ് പ്രതിയിൽ നിന്ന് പിടിക്കൂടിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വില വരും.

Advertisment