/sathyam/media/post_attachments/NtnO4WmMqhpVSbjUlNml.jpg)
എസ്.എസ്.എല്‍.സി, + 2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷിബു സമ്മാനിക്കുന്നു
കൊടിയത്തൂര്‍: ഗോതമ്പറോഡ് പ്രിയദര്‍ശിനി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, + 2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ മുഴുവന്‍ കുട്ടികളെയും ഉപഹാരം നല്‍കി ആദരിച്ചു.
കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിറാജുദീന്‍ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷിബു എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഫുട്ബാള്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പടെ കായിക രംഗത്തെ മികച്ച സംഭാവനകള്‍ക്ക് നല്‍കിയ ടീം ജി.പി.എല്ലിനെ ചടങ്ങില്‍ അനുമോദിച്ചു. മുനീര്‍ ടി, മാധവന്‍ ചേലോട്ട്പറമ്പ്, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പുതിയോട്ടില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് പുതിയോട്ടില്‍ സ്വാഗതവും എന്‍ ബഷീര്‍ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us