/sathyam/media/post_attachments/oLuPAHcfM0AOK1hjBYYt.jpg)
കോഴിക്കോട്: ലോകലഹരിവിരുദ്ധ ദിനത്തിൽ ആർപിഎഫും എക്സൈസും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് കിലോയിലധികം കഞ്ചാവ് കണ്ടെത്തി. വടകര രണ്ടാം നമ്പർ റെയിൽവെ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാ​ഗ് കണ്ടെത്തുകയായിരുന്നു. ഇത് തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അന്തരാഷ്ട്രാ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ മുതൽ വടകര റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ആർപിഎഫും എക്സൈസും പരിശോധന നടത്തി വരുന്നതിനിടയിലാണ് രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകാമെന്നാണ് നി​ഗമനം.
ആർപിഎഫ് സിഐ എൻ കേശവദാസ്, എക്സൈസ് ഇൻസ്പെക്ടർ വേണു. പി പി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് എസ്ഐമാരായ ദീപക് എ പി, അജിത്ത് അശോക് എപി, എഎസ്ഐമാരായ സജു കെ, ബിനീഷ് പിപി, ഹെഡ് കോൺസ്റ്റബിൾമാരായ കെ തമ്പി, മഹേഷ് വിപി, അജീഷ്.ഒ.കെ, എൻ അശോക്, കോൺസ്റ്റബിൾ പിപി അബ്ദുൾ സത്താർ എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കെ, സിപിഒമാരായ അനീഷ്.പി.കെ, രാഹുൽ ആക്കിരി, മുസ്ബിൻ.ഇ.എം എന്നിവരും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us