തിരുവമ്പാടിയിൽ കോഴിഫാം ഉടമക്ക് കോഴിഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ദാരൂണാന്ത്യം

New Update

publive-image

കോഴിക്കോട്: കോഴിഫാമിൽ നിന്നും വൈദ്യുതാഘാതമേറ്റ് മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽ‌സൺ മാത്യു (58) ആണ് മരിച്ചത്.

Advertisment

തിങ്കളാഴ്ച രാത്രി 7.30-ഓടെ ആണ് അപകടം നടന്നത്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മാതൃകാ കർഷകനായിരുന്ന വിൽ‌സൺ മാത്യു മൂന്ന് തവണ സംസ്ഥാന സർക്കാരിന്‍റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട് ഇദ്ദേഹം.

സംസ്കാരം ഇന്ന് വൈകിട്ട് 5-ന് നടക്കും. ഭാര്യ. സെലിൻ പുരയിടത്തിൽ. മക്കൾ: സിസ്റ്റർ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.

Advertisment