/sathyam/media/post_attachments/V7BhJ3sJP8AyilzR2Wxf.jpg)
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ രണ്ടര വർഷം പൂർത്തിയാക്കി, പദ്ധതി വിഹിതം വിനിയോഗിക്കുന്നതിലടക്കം സംസ്ഥാന - ജില്ലാ തലങ്ങളിൽ കൊടിയത്തൂരിനെ മുൻ നിരയിലെത്തിച്ചാണ് ഷം ലൂലത്ത് പ്രസിഡന്റ് പദവിയിൽ നിന്നും പടിയിറങ്ങുന്നത്.
മുന്നണി ധാരണ പ്രകാരമാണ് രാജി. പ്രതിപക്ഷത്തിനു പോലും കാര്യമായ വിമർശനങ്ങൾക്ക് ഇടം കൊടുക്കാതെയായിരുന്നു ജനകീയ പ്രസിഡന്റിന്റെ പ്രയാണം.
വൈസ് പ്രസിഡന്റ് സ്ഥാനം ശിഹാബ് മാട്ടുമുറി രാജിവെച്ചതിനെത്തുടർന്നാണ് പുതിയ വൈസ് പ്രസിഡന്റായി ഫസൽ റഹ്മാൻ ചാർജെടുത്തത്.
പ്രസിഡന്റിനുള്ള ഉപഹാരം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടിയും വൈസ് പ്രസിഡണ്ടിനുള്ള ഉപഹാരം വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്ററും സമർപ്പിച്ചു. പ്രസിഡണ്ട് ജാഫർ മാഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.എ.ഹമീദ്, സെക്രട്ടറി റഫീഖ് കുറ്റ്യോട്ട് എന്നിവർ സംസാരിച്ചു. കെ. അബ്ദുല്ല മാസ്റ്റർ സ്വാഗതവും പി.വി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. അമീൻ ടി.കെ, അശ്റഫ് പി.പി, ആമിന ടി.കെ, മുംതാസ് പി.പി, ആയിശ പി.വി, ബനൂജ വി.കെ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us