/sathyam/media/post_attachments/Xh7LmiLDFefhC3KbbgCc.jpg)
എസ്എൻഡിപി യോഗം യൂത്ത്മൂവ്മെന്റ് കോഴിക്കോട് യൂണിയൻ നേതൃയോഗം കോഴിക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി നിർവ്വഹിക്കുന്നു
കോഴിക്കോട്: മഹാത്മാ അയ്യൻകാളിയെ സമൂഹ മാധ്യമങ്ങളിൽ വികൃതമായി ചിത്രീകരിച്ച സൈബർ ക്രിമിനലുകളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു നിയമപരമായി ശിക്ഷിക്കണമെന്ന് എസ്എൻഡിപി യോഗം യൂത്ത്മൂവ്മെന്റ് കോഴിക്കോട് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു.
തന്റെ ജീവിത യാത്രയിൽ ജാതിമേലാളമാരെ അസ്വസ്ഥരാക്കി അനീതികൾക്കെതിരെ പോരാടി ജന്മിത്വവും ജാതി സമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്തിൻ്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് മഹാത്മാ അയ്യങ്കാളിയുടെ സ്ഥാനമെന്നും ഇത്തരം അപകീർത്തികരമായ നീക്കങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇത്തരം സൈബർ ക്രിമനലുകളെ എത്രയും പെട്ടെന്ന് മാതൃകപരമായി ശിക്ഷിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിന്റെ ഉദ്ഘാടനം എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശ വപുരി നിർവ്വഹിച്ചു. യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി ജോ.സെക്രട്ടറി രാജേഷ് പി മാങ്കാവ് അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറർ ബിനിൽ സുരേഷ്, അദ്വൈത് ഭരത്, അഭിനവ് പി, കിരൺ പി എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് യൂണിയൻ യൂത്ത് മൂവ്മെൻറ് ഭാരവാഹികളായി പ്രസിഡണ്ട്: അദ്വൈത് ഭരത് താമരക്കുളം, വൈസ് പ്രസിഡണ്ടുമാർ: അഖിൽമനോജ്, ശാന്തിചന്ദ്ര, സെക്രട്ടറി: കിരൺ പി, ജോയന്റ് സെക്രട്ടറിമാർ: മഞ്ജിമ മിനി, അഭിനവ് പി, ട്രഷറർ: ആകാശ് പി എസ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ: ബിനിൽ സുരേഷ്, ഷിബു പറമ്പത്ത്, പ്രവർത്തകസമിതി അംഗങ്ങൾ: വേദസ് അല്ലാച്ചി പറമ്പത്ത്, കരുൺ വിമൽ, ജ്യോതിഷ് കുമാർ, രാഹുൽ പ്രഭാകർ, വിശാഖ്, സ്വരാജ് കുന്നത്ത്, അതുൽ മോഹൻ എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us