കുട്ടികളിൽ അടിസ്ഥാന ഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള പരിശീലനങ്ങളിൽ സംസ്കൃതം, അറബി, ഉർദു ഭാഷാ വിഷയങ്ങളേക്കൂടി ഉൾപ്പെടുത്തണമെന്ന് സംസ്കൃത അക്കാദമിക് കൗൺസിൽ തിരൂർ വിദ്യാഭ്യാസജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു

New Update

publive-image

കോഴിക്കോട്:കുട്ടികളിൽ അടിസ്ഥാന ഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള പരിശീലനങ്ങളിൽ സംസ്കൃതം, അറബി ഉർദു ഭാഷാ വിഷയങ്ങളേക്കൂടി ഉൾപ്പെടുത്തണമെന്ന് സംസ്കൃത അക്കാദമിക് കൗൺസിൽ തിരൂർ വിദ്യാഭ്യാസജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

Advertisment

വിദ്യാഭ്യാസ ജില്ലാ ഓഫീസർ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ഗഫൂർ ആധ്യക്ഷം വഹിച്ചു. സുധീഷ് കേശവപുരി, അനില കെ, കൃഷ്ണനാഥ് ടി.കെ രാധിക, പ്രസാദ് വി. എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സൈനുദ്ദീൻ (പ്രസിഡണ്ട്), ഗഫൂർ (വൈസ് പ്രസിഡണ്ട്), വിദ്യാലക്ഷ്മി (സെക്രട്ടറി), ശിവകുമാർ ടി.എം (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment