/sathyam/media/post_attachments/qohjsECedYmm2SEtoQ2G.jpg)
കൊടിയത്തൂര്‍:കൊടിയത്തൂര്‍ തെയ്യത്തുംകടവ് പാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ കാരക്കുറ്റി ഹുസൈന്‍കുട്ടിക്കായുള്ള തെരച്ചിലില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് ടീം വെല്‍ഫെയറും പങ്കാളികളായി.
ദേശീയ ദുരന്തനിവാരണ സേന, മുക്കം ഫയര്‍ഫോഴ്‌സ്, മുങ്ങല്‍ വിദഗ്ദര്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരോടാപ്പമാണ് ടീം വെല്‍ഫെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പി.വി ആശിഖ് (മോണിക്ക), പിവി ശമീര്‍ (നിമ്മി), കെ.ടി.എ ഹമീദ്, ടി.കെ. അമീന്‍, പി. ഷറഫുദ്ദീന്‍, കെ.സി. യൂസുഫ്, പി.പി ഫഹീം എന്നിവര്‍ പങ്കാളികളായി.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തംഗം ടി.കെ.അബൂബക്കര്‍, മുക്കംനഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, റഫീഖ് കുറ്റിയോട്ട്, സലീന പുല്‍പറമ്പില്‍, ടി.കെ. അഹ്‌മദ് കുട്ടി, നഷീത്ത്, ടി.കെ. നസ്‌റുല്ല, പി.വി റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us