ആറാമത് മഴത്തുള്ളി നോവൽ പുരസ്‌കാരം യാസർ അറഫാത്തിന്

New Update

publive-image

കൊളത്തൂർ: കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴത്തുള്ളി പബ്ലിക്കേഷൻ ഏർപ്പെടുത്തിയ ആറാമത് മഴത്തുള്ളി നോവൽ പുരസ്‌കാരം യാസർ അറഫാത്തിന്റെ 'മുതാർക്കുന്നിലെ മുസല്ലകൾ ' എന്ന പുസ്‌തകം അർഹമായി.

Advertisment

അഷ്റഫ് കാവിൽ , അൻസാർ കൊളത്തൂർ, സാജിദ് മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്. ജൂലൈ 9 ഞായർ വൈകുന്നേരം 2 മണിക്ക് മലപ്പുറം കൊളത്തൂരിൽ മഴത്തുള്ളി പബ്ലിക്കേഷന്റെ വാർഷിക ചടങ്ങിൽ എംഎൽഎ ഡോ. കെ ടി ജലീൽ വേദിയിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

Advertisment