കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടു; പ്രതിക്കായി തിരച്ചിൽ

New Update

publive-image

കോഴിക്കോട്: കൊളത്തറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ യുവാവ് തീയിട്ടു നശിപ്പിച്ചു. കൊളത്തറ വല്ലിക്കാട് ആനന്ദകുമാറിന്‍റെ വാഹങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.

Advertisment

വീടിനുള്ളിൽ യുവാവ് കയറുന്നതും വാഹനങ്ങളിൽ പെട്രോൾ ഒഴിച്ചതിനുശേഷം തീയിടുന്നതും സിസിടിവി ദൃശങ്ങളിൽ കാണാം. വീടിനു മുറ്റത്ത് തീ ആളിപ്പടരുന്നത് കണ്ട വഴിയാത്രക്കാരൻ അന്ധിരക്ഷസേനയെ വിവരമറിയിച്ചതിനാൽ വൻദുരന്തം ഒഴിവായി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുമായി തർക്കമുണ്ടെന്നും കഴിഞ്ഞാഴ്ച വീടിനുനേരെ ആക്രമണം ഉണ്ടായെന്നും ആനന്ദകുമാർ പൊലീസിൽ മൊഴി നൽകി. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Advertisment