/sathyam/media/post_attachments/l8GTqgPqFWPnv476Xafu.jpg)
വെല്‍ഫെയര്‍പാര്‍ട്ടി ചെറുവാടിയില്‍ സംഘടിപ്പിച്ച പ്രവാസിസംഗമത്തില്‍ കാവില്‍ അബ്ദുദുറഹിമാന്‍ (ഖത്തര്‍) മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നു
കൊടിയത്തൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെറുവാടിയില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു. നാട്ടില്‍ അവധിക്കെത്തിയ കൊടിയത്തൂര്‍ പഞ്ചായത്തിലെ പ്രവാസി ഫോറം പ്രവര്‍ത്തര്‍ പങ്കെടുത്ത സംഗമം പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ശംസുദ്ദിന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു.
അവധിക്കാലത്ത് വിമാനക്കമ്പനികള്‍ നടത്തുന്ന ടിക്കറ്റ് കൊള്ള അവസാനിപ്പിച്ച്, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ പ്രവാസി ഫോറം പ്രതിനിധി കാവില്‍ അബ്ദുറഹിമാന്‍ പ്രമേയം അവതരിപ്പിച്ചു. കുതിച്ചുയരുന്ന ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെട്ട് കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, ടിക്കറ്റ് ചാര്‍ജ്ജ് നിര്‍ണ്ണയാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി സീനത്ത്, കാവില്‍ അബ്ദുറഹിമാന്‍, എംഎ അമീന്‍((ഖത്തര്‍), ശാനിബ്(ബഹറൈന്‍), വല്ലാക്കല്‍ അബ്ദുല്‍ ഖാദര്‍(ഒമാന്‍), ടിപി മുഹമ്മദ്, നബീല്‍, സിടി നജീബ്, ഹസന്‍(സൗദി അറേബ്യ), സി.ടി നസീര്‍, മുജീബ് ടി.കെ(യു.എ.ഇ), മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എന്‍ നദീറ, ജ്യോതി ബസു കാരക്കുറ്റി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡ്, മജീദ് കാരാട്ട്, ഇഎന്‍ യൂസുഫ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീഖ് കുറ്റ്യോട്ട് സ്വാഗതവും അസി സെക്രട്ടറി പി.കെ ഹാജറ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us