/sathyam/media/post_attachments/B6oZMJXhZ1ClOl9Uk8Fa.jpg)
കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച സ്വർണാഭരണം ഉടമയുടെ വീട്ടിൽ തിരികെ വെച്ച് കള്ളൻ. ഒൻപത് വർഷം മുൻപ് മോഷ്ടിച്ച സ്വർണ്ണമാണ് കള്ളൻ ഉടമയുടെ വീട്ടിൽ തിരികെ കൊണ്ട് വെച്ചത്. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ ഏഴ് പവൻ സ്വർണ്ണമാണ് കള്ളൻ മോഷ്ടിച്ചത്.
സെപ്തംബർ ഒന്നിനാണ് സംഭവം നടക്കുന്നത്. രാവിലെ കിടപ്പുമുറിയിലെ ജനലിൽ പൊതി ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ ആദ്യം ഒന്ന് ഭയന്നു. അതിനാൽ തന്നെ വടി കൊണ്ട് തട്ടി താഴെയിട്ടാണ് വീട്ടമ്മ പൊതി തുറന്ന് പരിശോധിച്ചത്.
പൊതിയിൽ വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്വർണ്ണാഭരണവും കുറിപ്പും ആയിരുന്നു. കളഞ്ഞ് പോയതാണെന്ന് കരുതിയാണ് വീട്ടമ്മ അന്ന് പോലീസിൽ പരാതി നൽകാതിരുന്നത്. ‘കുറച്ച് വർഷങ്ങൾക്ക് മുൻപ് നിങ്ങളുടെ വീട്ടിൽ നിന്നും ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി. അതിന് പകരമായി ഇത് സ്വീകരിച്ച് പൊതുത്തപ്പെടണം’, എന്നായിരുന്നു കുറിപ്പിൽ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us