/sathyam/media/post_attachments/l8zP3lRZrC8izB2MAsHP.jpg)
കുവൈറ്റ്: മലപ്പുറം ജില്ല അസ്സോസിയേഷൻ ഭാരവാഹികൾ (എംഎകെ) ഇന്ത്യൻ അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. നിലവിലെ ഇന്ത്യൻ എംബസ്സിയുടെ സജീവമായ ഇടപെടൽ കുവൈറ്റിൽ ഇന്ത്യൻ സമൂഹത്തിനുണ്ടാക്കിയ ഉണർവ്വ് പ്രത്യേകമായും അംബാസിഡറെ അറിയിച്ചു.
മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് പ്രസിഡണ്ട് വാസുദേവൻ മമ്പാടിന്റെ നേതൃത്വത്തിൽ സെക്രട്ടറി അനീഷ് കരാട്ട്, ലീഗൽ അഡ്വൈസർ അഡ്വ മുഹമ്മദ് ബഷീർ, മെഡിക്കൽ വിങ് കൺവീനർ അനസ് തയ്യിൽ, ഹെല്പ് ഡെസ്ക് കൺവീനർ അജ്മൽ വേങ്ങര, എംഎകെ വനിതാവേദി ചെയർപേഴ്സൺ അഡ്വ ജസീന ബഷീർ എന്നിവരടങ്ങുന്ന സംഘമാണ് എംബസ്സി സന്ദർശിച്ചത്.
നിലവിലെ സുതാര്യമായ എംബസി നടത്തിപ്പിൽ അസോസിയേഷന്റെ പേരിൽ പ്രശംസ പത്രവും നിലവിലെ സാഹചര്യത്തിൽ എംബസി പുതുതായി ഏറ്റെടുക്കേണ്ടതും , നടപ്പിൽ വരുത്തേണ്ടതുമായ കാര്യങ്ങൾ അടങ്ങുന്ന ഒരു മെമ്മോറാണ്ടവും എംഎകെയ്ക്കു വേണ്ടി ഇന്ത്യൻ അംബാസിഡക്ക് സമർപ്പിച്ചു.
നിലവിൽ നാട്ടിൽ നിന്നും ട്രാൻസിറ്റ് പ്രകാരം കുവൈറ്റിൽ എത്താൻ ലക്ഷങ്ങളാണ് ചെലവ്. ഈ അവസരത്തിൽ നാട്ടിൽ നിന്നും തിരിച്ചു കുവൈറ്റിലേക്ക് സർക്കാർ തലത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ ഒരു യാത്ര സജ്ജീകരണം ഉണ്ടാക്കിയാൽ പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും സഹായകരമായിരിക്കും.
ഈ അവസരത്തിൽ എംബസ്സിയിൽ നിന്നും സർക്കാർ തലത്തിൽ അത്തരം ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ വളരെ ഉപകാരപ്പെടും എന്നും ഇന്ത്യയിൽ നിന്നും വാക്‌സിൻ എടുത്ത ആളുകൾക്ക് ഇമ്മ്യൂൺ ആപ്പിൽ വേഗത്തിൽ അപ്പ്രൂവൽ ആക്കി കിട്ടുന്നതിൽ സർക്കാർ തലത്തിൽ ഒന്നുകൂടി വേഗത്തിൽ പരിശ്രമിക്കണം എന്നും മെമ്മോറാണ്ടത്തിൽ പ്രതിപാദിച്ചു.
നിലവിലെ ഇന്ത്യൻ എംബസി പ്രവർത്തനം പ്രശംസനീയം തന്നെയാണ്. അത് കുവൈറ്റ് ഇന്ത്യൻ സമൂഹ ചരിത്രത്തിൽ എന്നും തങ്കലിപികളാൽ എഴുതപ്പെട്ടിരിക്കും എന്ന അഭിപ്രായം രേഖ പെടുത്തിയാണ് സംഘം പിരിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us