Advertisment

75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിപുലമായ പ്രവര്‍ത്തനങ്ങളുമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി; ഒപ്പം, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷിക ആഘോഷങ്ങളും; പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സ്ഥാനപതി സിബി ജോര്‍ജ്ജ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനവും, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികത്തോടും അനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വിപുലമായ പ്രവര്‍ത്തനങ്ങള്‍.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന കെജിഎല്‍ കമ്പനിയുടെ ബസുകളുടെ പിന്‍വശത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രബന്ധത്തിന്റെ അടയാളപ്പെടുത്തലുകള്‍ പതിപ്പിച്ചിട്ടുണ്ട്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ചിത്രങ്ങളുമായി ബസുകള്‍ സര്‍വീസ് നടത്തും.

https://www.facebook.com/indianembassykuwait/videos/164036922467720

സ്ഥാനപതി സിബി ജോര്‍ജ്ജിന്റെ പരിശ്രമങ്ങളും നേതൃത്വപാടവവുമാണ് ഇതിനെല്ലാം പിന്നിലുള്ളത്. എംബസി പരിസരത്ത് പരസ്യം പതിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് അദ്ദേഹം കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു. ഈ ആശയം പ്രാവര്‍ത്തികമാക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും സിബി ജോര്‍ജ്ജ് നന്ദി പറഞ്ഞു.

മലയാളിയായ സിബി ജോര്‍ജ്ജ് സ്ഥാനപതിയായി കുവൈറ്റിലെത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വന്‍ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ പതിച്ച് കെജിഎല്‍ കമ്പനിയുടെ ബസുകള്‍ കുവൈറ്റിലുടനീളം സര്‍വീസ് നടത്തുന്നത്.

Advertisment